നിർമാണത്തിലിരിക്കുന്ന മൂന്ന് വില്ലകൾ തകർന്നുവീണു
1577462
Sunday, July 20, 2025 8:24 AM IST
കമ്പിൽ: കന്പിലിൽ ഏറക്കാലമായി നിർമാണത്തിലിരിക്കുന്ന മൂന്ന് വില്ലകൾ തകർന്നു വീണു. കൊളച്ചേരി പാട്ടയം സ്കൂളിന് സമീപം മാളിയേക്കൽ റോഡിൽ ഖാദറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പത്തു വില്ലകളിലെ മൂന്ന് എണ്ണമാണ് തകർന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
കെട്ടിടങ്ങളുടെ കോൺക്രീറ്റ് മേൽക്കുരയും ചുമരുകളും ഉൾപ്പടെയുള്ളവ തകർന്നു വീഴുകയായിരുന്നു. പത്തു വർഷം മുന്പായിരുന്നു വില്ലകളുടെ നിർമാണം ആരംഭിച്ചത്.
കെട്ടിടങ്ങൾ തകർന്നത് സമീപത്തെ വീട്ടുകാർക്കും ഭീഷണി ഉയർത്തുന്നുണ്ട്. വർഷങ്ങളായി നിർമാണം നിലച്ച അവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്ന് പ്രദേശത്തെ താമസക്കാർ ആവശ്യപ്പെട്ടു.