പള്ളിക്കുന്നിൽ ബിഡിഎസ് വിദ്യാർഥിയായ സുള്ള്യ സ്വദേശി മുങ്ങിമരിച്ചു
1577466
Sunday, July 20, 2025 10:07 PM IST
കണ്ണൂർ: പള്ളിക്കുന്ന് തയ്യിലെ കുളത്തിൽ കുളിക്കുന്നതിനിടെ ബിഡിഎസ് വിദ്യാർഥി മുങ്ങിമരിച്ചു. കർണാടക സുള്ള്യ സ്വദേശി അഷ്തിക് രാഘവ് (19) ആണ് മുങ്ങിമരിച്ചത്.
ഇന്നലെ രാവിലെ കുളത്തിലകപ്പെട്ട അഷ്തികിനെ അഗ്നിരക്ഷാസേനയും സഹപാഠികളും ചേർന്ന് പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
മംഗളൂരു ദേരളക്കട്ടെ എ.ബി ഷെട്ടി കോളജിൽ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയാണ് അഷ്തിക്. കണ്ണൂർ കൊറ്റാളി സ്വദേശിയായ സഹപാഠിയുടെ വീട്ടിൽ കുടുംബസമേതം എത്തിയതായിരുന്നു. ഇന്നലെ രാവിലെ കൂട്ടുകാർക്കൊപ്പം തയ്യിലെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.