സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
1577467
Sunday, July 20, 2025 10:07 PM IST
കണ്ണൂർ: താണയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കണ്ണോത്തുംചാൽ തുഷാരയിൽ ശ്രീജു-ഷജിന ദന്പതികളുടെ മകൻ ദേവാനന്ദ് (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെ താണയിലായിരുന്നു അപകടം.
ഗതാഗത തടസത്തെത്തുടർന്ന് കാറിന് പിറകിലായി നിർത്തിയിട്ട ദേവാനന്ദിന്റെ സ്കൂട്ടറിൽ കണ്ണൂർ-കൂത്തുപറന്പ് റൂട്ടിലോടുന്ന അശ്വതി ബസിടിച്ചായിരുന്നു അപകടം. ബസിടിച്ച് റോഡിലേക്ക് വീണ ദേവാനന്ദിന്റെ ശരീരത്തിൽ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ ദേവാനന്ദിനെ ഉടൻ കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗൾഫിലുള്ള പിതാവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സല്ലേഷ് ഏക സഹോദരനാണ്.