ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
1577517
Monday, July 21, 2025 12:46 AM IST
പെരുമ്പടവ്: പെരുമ്പടവ് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അക്ഷയ് പറവൂർ ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
തിരൂർ: കോൺഗ്രസ് കല്യാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം തിരൂരിൽ കെപിസിസി മെംബർ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കല്യാട് മണ്ഡലം പ്രസിഡന്റ് പി. അയ്യൂബ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് രാജു മാത്യു ആമുഖ പ്രഭാഷണം നടത്തി.
തടിക്കടവ്: തടിക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം എരുവാട്ടി കമ്യൂണിറ്റി ഹാളിൽ അനുസ്മരണ സമ്മേളനം യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു ഉദ്ഘാടനം ചെയ്യ്തു. ജില്ലാ ജനറൽ സെക്രട്ടറി എ.ഡി. സാബൂസ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ് ഉഴുന്നുപാറ അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.