മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രായിളവുകൾ പുനഃസ്ഥാപിക്കണം
1577519
Monday, July 21, 2025 12:46 AM IST
മാതമംഗലം: മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രായിളവുകൾ പുനഃസ്ഥാപിക്കണമെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുഖേന വായനശാലകളിൽ മുതിർന്ന പൗരന്മാർക്ക് വ്യായാമ ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ എരമം വില്ലേജ് കൺവൻഷൻ ആവശ്യപ്പെട്ടു.
പുല്ലുപാറയിൽ കെ. കൃഷ്ണൻ സ്മാരക ഹാളിൽ നടന്ന വില്ലേജ് കൺവൻഷൻ ജില്ലാ കമ്മറ്റി അംഗം വി.വി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ആർ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ.രാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം.പി. ബാലകൃഷ്ണൻ, എം. ദാമോദരൻ, എൻ.വി. കരുണാകരൻ, എം.കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.