ഉമ്മൻചാണ്ടി കാരുണ്യ ഭവനത്തിന്റെ താക്കോൽ ദാനം നടത്തി
1577523
Monday, July 21, 2025 12:46 AM IST
ആലക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർഥം യൂത്ത് കോൺഗ്രസ് ഉദയഗിരി മണ്ഡലം കമ്മിറ്റി പുനർനിർമിച്ചു നൽകിയ കാരുണ്യ ഭവനത്തിന്റെ താക്കോൽദാനം മുൻ മന്ത്രി കെ.സി. ജോസഫ് നിർവഹിച്ചു. മണക്കടവ് വായിക്കമ്പയിലെ നിർധന കുടുംബത്തിനാണ് കമ്മിറ്റി നേതൃത്വത്തിൽ വീട് പുനർനിർമിച്ച് നൽകിയത്.
ജോസഫ് നോബിൾ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ചന്ദ്രൻ തില്ലങ്കേരി, എം.പി. ഉണ്ണികൃഷ്ണൻ, ഡോ. കെ.വി. ഫിലോമിന, ബിജു പുളിയംതൊട്ടി, ജോസ് പറയൻ കുഴി, വിജി മോഹൻ, പ്രിൻസ് ജോർജ്, സരിത ജോസ് എന്നിവർ പ്രസംഗിച്ചു.