കീഴല്ലൂർ പഞ്ചായത്തിൽ ജനകീയ ശുചീകരണ പ്രവർത്തനം തുടങ്ങി
1577529
Monday, July 21, 2025 12:47 AM IST
മട്ടന്നൂർ: കീഴല്ലൂർ പഞ്ചായത്ത് പൊതുവിട ജനകീയ ശുചീകരണ പ്രവർത്തനം തുടങ്ങി. ഇതിന്റെ ഭാഗമായി തെരൂർ പാലയോട് ടൗൺ പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കുകയും മാലിന്യം നിക്ഷേപിക്കുന്നതിനായി വേയിസ്റ്റ് ബിൻ സ്ഥാപിക്കുകയും ചെയ്തു.
പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മനോഹരൻ, വാർഡ് മെംബർ പി. ബാബു, ശുചിത്വ മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ പി. സജിത, കെ. സജീഷ്കുമാർ, കെ.എം. രസിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ എ.എൻ. ദിജിൽ എന്നിവർ പ്രസംഗിച്ചു.
ഹരിതകർമ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, വ്യാപാരികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.