മാനന്തവാടി-മട്ടന്നൂർ നാലുവരിപ്പാത: കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കാതെ നഷ്ടപരിഹാരം നൽകണം
1577530
Monday, July 21, 2025 12:47 AM IST
മാലൂർ: നിർദിഷ്ട മാനന്തവാടി-മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതക്കായി ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കാതെ നഷ്ടപരിഹാരം നൽകണമെന്ന് ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന സ്ഥലം വിട്ടുകൊടുക്കുന്നവരുടെ ശിവപുരം, മട്ടന്നൂർ മേഖല യോഗം ആവശ്യപ്പെട്ടു. കൊട്ടിയൂർ റസിഡൻഷ്യൽ അസോസിയേഷൻ സെക്രട്ടറി ജിൽസ് മേയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു.
മാലൂർ പഞ്ചായത്ത് അംഗവും ആക്ഷൻ കമ്മിറ്റി രക്ഷാധികാരിയുമായ കാഞ്ഞരോളി രാഘവൻ അധ്യക്ഷത വഹിച്ചു. കമ്മിറ്റി ചെയർമാനും കേളകം പഞ്ചായത്ത് അംഗവുമായ ജോണി പാമ്പാട്, സത്യൻ ചെറുവാലി, പി.കെ. ജോസഫ്, ബിജു പേരാവൂർ, പി.വി. പവിത്രൻ, ശിവപുരം മേഖലാ ആക്ഷൻ കമ്മിറ്റി കൺവീനർ രാജേന്ദ്രൻ മാലൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എ. സുധാകരൻ എന്നിവർ പ്രസംഗിച്ചു.