കൊളോളത്ത് ഇരുനില കെട്ടിടം തകർന്നു
1577531
Monday, July 21, 2025 12:47 AM IST
മട്ടന്നൂർ: ചാലോട് കൊളോളത്ത് ഇരുനില കെട്ടിടം തകർന്നു. കൊളോളം-മയ്യിൽ റോഡിലെ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് മഴയിൽ തകർന്നത്. ഞായറാഴ്ച ഉച്ചയ്ക്കാണ് വർഷങ്ങളായി അപകടാവസ്ഥയിലായിരുന്ന കെട്ടിടം തകർന്നത്. അവധിദിവസം ആളുകൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
മയ്യിൽ ഭാഗത്തേക്ക് പോകേണ്ട വിദ്യാർഥികൾ അടക്കമുള്ളവർ ബസ് കാത്തു നിൽക്കുന്ന സ്ഥലത്തെ കെട്ടിടമാണ് തകർന്നത്. കൂടാളി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് കാണിച്ച് നിരവധി തവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.