കൊട്ടിയൂർ-ബോയ്സ് ടൗൺ ചുരം പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
1577533
Monday, July 21, 2025 12:47 AM IST
കൊട്ടിയൂർ: ബോയ്സ് ടൗൺ ചുരം പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. ചെകുത്താൻ തോടിന് സമീപമാണ് മണ്ണും പാറക്കൂട്ടങ്ങളും ഇടിഞ്ഞ് ഗതാഗത തടസം ഉണ്ടായിരിക്കുന്നത്. ഇന്നലെ വൈകുന്നേരം നാലോയോടെയായിരുന്നു സംഭവം. ഇതോടെ ബൈക്കുകൾ ഒഴികെ മറ്റു വാഹനങ്ങൾക്കൊന്നും പോകാൻ കഴിയാത്ത സ്ഥിതിയാണ്.
തുടർന്ന് നെടുംപൊയിൽ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിട്ടത്. ഈവർഷം ഇതേ സ്ഥലത്ത് മുന്പും പാറകൾ ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടിരുന്നു.