‘നിശാശലഭ രാത്രി’ നിശാശലഭ പഠന ക്യാമ്പും സർവേയും സംഘിപ്പിച്ചു
1577536
Monday, July 21, 2025 12:47 AM IST
ഇരിട്ടി: ദേശീയ നിശാശലഭ വാരത്തിന്റെ ഭാഗമായി ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെ നേതൃത്വത്തിൽ ചിത്രശലഭ ഉദ്യാനമായി പ്രഖ്യാപിച്ച ആറളം വന്യജീവി സങ്കേതത്തിൽ "നിശാശലഭ രാത്രി" നിശാശലഭ പഠന ക്യാമ്പും സർവേയും സംഘിപ്പിച്ചു. ആറളം വന്യജീവി സങ്കേതവും "വാക് വിത്ത് വിസി "സംഘടനയും ചേർന്ന് രണ്ടുദിവസമായി നടത്തിയ ക്യാമ്പിൽ ഇരുപതോളം നിശാശലഭ നിരീക്ഷകർ പങ്കെടുത്തു.
നിശാശലഭ പഠന ക്യാമ്പും സർവെയും ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ ഉദ്ഘാടനം നിർവഹിച്ചു. അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ , ശലഭ നിരീക്ഷകൻ മനോജ് കരിങ്ങാമടത്തിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന സർവേയിൽ അമ്പതോളം ഇനത്തിൽ പെട്ട നിശാശലഭങ്ങളെ രേഖപ്പെടുത്തി.