മോ​ദി​യും പി​ണ​റാ​യി​യും ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കു​ന്നു:​ സ​തീ​ശ​ൻ പാ​ച്ചേ​നി
Thursday, April 18, 2019 1:37 AM IST
ത​ടി​ക്ക​ട​വ്: ഭ​ര​ണം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി മോ​ദി​യും പി​ണ​റാ​യി​യും ജ​ന​ങ്ങ​ളെ ത​മ്മി​ൽ അ​ടി​പ്പി​ക്കു​ക​യാ​ണെ​ന്നും സി​പി​എ​മ്മും ബി​ജെ​പി​യും ഒ​രേ നാ​ണ​യ​ത്തി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളാ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. ചാ​ണോ​ക്കു​ണ്ടി​ൽ ത​ടി​ക്ക​ട​വ് മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച പൊ​തു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. മാ​ത്യു, ഇ​ബ്രാ​ഹിം​കു​ട്ടി തി​രു​വ​ട്ടൂ​ർ, എ.​ഡി. സാ​ബൂ​സ്, മൈ​ക്കി​ൾ പാ​ട്ട​ത്തി​ൽ, പി.​ജെ. മാ​ത്യു, ഒ.​പി. ഇ​ബ്രാ​ഹിം​കു​ട്ടി, എം. ​മൈ​മൂ​ന​ത്ത്, അ​ലി മം​ഗ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.