മു​സ്‌​ലിം ലീ​ഗ്, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ‌​ക്കെ​തി​രേ കേ​സ്
Thursday, April 18, 2019 1:37 AM IST
ത​ളി​പ്പ​റ​മ്പ്: എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​പ​മാ​നി​ച്ചു എ​ന്ന പ​രാ​തി​യി​ല്‍ മു​സ്‌​ലിം ലീ​ഗ് നേ​താ​വി​നും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​ന് കു​റ്റ്യേ​രി​യി​ല്‍ കെ.​സു​ധാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ജ​നി ര​മാ​ന​ന്ദ്, മ​ഹി​ളാ ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സാ​ജി​ത, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ന​ബീ​സാ ബീ​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​പി. ര​ഘു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​കെ. ശ്രീ​മ​തി​യേ​യും എ​ല്‍​ഡി​എ​ഫി​നെ​യും അ​പ​മാ​നി​ച്ചു​വെ​ന്ന പി.​പി.​ര​ഘു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​ബു​ദാ​ബി കെ​എം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന നേ​താ​വു​മാ​യ അ​ബ്ദു​ള്‍​ഖാ​ദ​ര്‍ അ​രി​പ്പാ​മ്പ്ര, കു​റ്റ്യേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. സി​പി​എം കേ​ന്ദ്ര​മാ​യ കു​റ്റ്യേ​രി വി​ല്ലേ​ജി​ല്‍ മ​റ്റ് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​ന സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​ത് തെ​ളി​വു​സ​ഹി​തം പൊ​തു​ജ​ന​സ​മ​ക്ഷം അ​റി​യി​ക്കു​ന്ന​തി​നാ​ണ് സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തെ​ന്നും രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ന സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി എ​ന്ത് ത്യാ​ഗ​ത്തി​നും ത​യാ​റാ​ണെ​ന്നും കേ​സി​നെ നേ​രി​ടു​മെ​ന്നും അ​ബ്ദു​ള്‍​ഖാ​ദ​ര്‍ അ​രി​പ്പാ​മ്പ്ര പ​റ​ഞ്ഞു.