കോ​ടി​യേ​രി ഇ​ന്ന് ക​ണ്ണൂ​രി​ൽ
Friday, April 19, 2019 12:59 AM IST
ക​ണ്ണൂ​ർ: എ​ൽ​ഡി​എ​ഫ് ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി പി.​കെ. ശ്രീ​മ​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഇ​ന്ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ലെ ശ്രീ​ക​ണ്ഠ​പു​രം, 5.30ന് ​പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ കാ​ക്ക​യ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാ​ളെ പി.​കെ. ശ്രീ​മ​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ മാ​ത്യു ടി. ​തോ​മ​സും പ​ങ്കെ​ടു​ക്കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ല​ത്തി​ലെ മ​ല​പ്പ​ട്ടം. ആ​റി​ന് മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ നാ​യാ​ട്ടു​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ൾ മാ​ത്യു ടി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.