ജ​നാ​ധി​പ​ത്യം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള പോ​രാ​ട്ടം: ഗു​ലാംന​ബി ആ​സാ​ദ്
Sunday, April 21, 2019 2:43 AM IST
മ​ട്ട​ന്നൂ​ർ: രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണു ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് എ​ഐ​സി​സി പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ഗു​ലാം​ന​ബി ആ​സാ​ദ്. മ​ട്ട​ന്നൂ​രി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യി​ലും മ​തേ​ത​ര​ത്വ​ത്തി​ലും ബ​ഹു​സ്വ​ര​ത​യി​ലും പ്ര​ധാ​ന​മ​ന്ത്രി മോ​ദി വി​ശ്വ​സി​ക്കു​ന്നി​ല്ല. 50,000 ത്തോ​ളം ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്തി​ട്ടും ക​ർ​ഷ​ക പ്ര​ശ്‌​ന​ങ്ങ​ൾ കാ​ണാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ണ്ണി​ല്ല.
പാ​ർ​ല​മെ​ന്‍റി​ൽ പോ​ലും വ​രാ​തെ ലോ​കം ചു​റ്റി​ക്ക​റ​ങ്ങു​ക​യാ​ണ് അ​ഞ്ചു​വ​ർ​ഷ​വും അ​ദ്ദേ​ഹം ചെ​യ്ത​തെ​ന്നു ഗു​ലാം​ന​ബി ആ​സാ​ദ് പ​റ​ഞ്ഞു. 2014ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ വേ​ണ്ടി ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നു പോ​ലും ബി​ജെ​പി സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ല. രാ​ജ്യ​ത്തു സ്ത്രീ​ക​ൾ​ക്കെ​തി​രേ ഏ​റ്റ​വു​മ​ധി​കം അ​ക്ര​മ​ങ്ങ​ൾ ന​ട​ന്ന​ത് ഈ ​കാ​ല​യ​ള​വി​ലാ​ണ്. മു​മ്പി​ല്ലാ​ത്ത വി​ധം തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ​ത പ്ര​തി​ഫ​ലി​ക്കു​ക​യാ​ണ്. മ​തേ​ത​ര​ത്വ​വും സാ​ഹോ​ദ​ര്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന കേ​ര​ള​ജ​ന​ത ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ​തയ്​ക്കു രാ​ജ്യ​ത്ത് സ്ഥാ​ന​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഇ.​പി.​ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി, ഷ​മാ മു​ഹ​മ്മ​ദ്, വി.​എ.​നാ​രാ​യ​ണ​ൻ, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, വി.​ആ​ർ.​ഭാ​സ്‌​ക​ര​ൻ, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി, ബ്ല​സി കെ.​ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.