വീ​ടി​ന് തീ​പി​ടി​ച്ചു
Tuesday, April 23, 2019 1:05 AM IST
ചെ​റു​പു​ഴ: പു​ളി​ങ്ങോം പാ​ലാ​ന്ത​ട​ത്തി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പാ​ലാ​ന്ത​ട​ത്തെ മാ​ടാ​പ്പു​റം മ​ഹ്ബൂ​ബി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലെ നി​ല​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ സ​മ​യം മു​ക​ളി​ലെ നി​ല​യി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. താ​ഴ​ത്തെ നി​ല​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​ർ എ​ന്തോ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ശ​ബ്ദം കേ​ട്ട് മു​ക​ളി​ലെ​ത്തി നോ​ക്കു​മ്പോ​ഴാ​ണ് തീ​പി​ടി​ച്ച വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ വെ​ള്ള​മൊ​ഴി​ച്ച് തീ ​കെ​ടു​ത്തി​യെ​ങ്കി​ലും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ക​ത്തി​ന​ശി​ച്ചു.

മു​റി​യി​ലു​ണ്ടാ​യി​രു​ന്നു എ​സി, ഫാ​ൻ, അ​ല​മാ​ര, ക​ർ​ട്ട​ൻ, ബെ​ഡ്, ക​സേ​ര തു​ട​ങ്ങി​യ​വ​യാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. വ​യ​റിം​ഗും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.