മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് കു​ഴ​ഞ്ഞു‌​വീ​ണു മ​രി​ച്ചു
Tuesday, April 23, 2019 9:20 PM IST
ത​ല​ശേ​രി: ജി​ല്ലാ മു​സ്‌​ലിം​ലീ​ഗ് നേ​താ​വും ത​ല​ശേ​രി ന​ഗ​ര​സ​ഭ മു​ന്‍ കൗ​ണ്‍​സി​റു​മാ​യ എ.​കെ മു​സ്ത​ഫ (52) കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ ന​ഗ​ര​സ​ഭ മു​ൻ വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ പി​ലാ​ക്ക​ണ്ടി മു​ഹ​മ്മ​ദ​ലി​യു​ടെ വീ​ട്ടി​ല്‍​വ​ച്ചാ​ണു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​ന്‍​ത​ന്നെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​രി​യ​മ്മ​ന്‍ അ​ല്‍​മ​ദ്‌​റ​സ​ത്തൂ​ല്‍ എ​ല്‍​പി സ്‌​കൂ​ള്‍ ബൂ​ത്തി​ല്‍ വോ​ട്ട് ചെ​യ്ത​ശേ​ഷ​മാ​യി​രു​ന്നു പി​ലാ​ക്ക​ണ്ടി​യി​ല്‍ അ​ദ്ദേ​ഹം എ​ത്തി​യ​ത്. മു​സ്‌​ലിം ലീ​ഗ് മു​ന്‍ ജി​ല്ലാ​കൗ​ണ്‍​സി​ല​ർ, മ​ണ്ഡ​ലം ട്ര​ഷ​റ​ർ, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. രാ​ഷ്ട്രീ​യ​ത്തോ​ടൊ​പ്പം കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു മു​സ്ത​ഫ. കൈ​തേ​രി​യി​ല്‍ യു.​ബി അ​ബു​വി​ന്‍റെ​യും ത​ല​ശേ​രി ചി​റ​ക്ക​ര​യി​ലെ എ.​കെ. കു​ഞ്ഞാ​നു​വി​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഇ​ട​യി​ല്‍​പീ​ടി​ക​യി​ലെ സെ​റീ​ന. മ​ക്ക​ള്‍: റ​സാ​ന, ഫാ​സി​മ​ത്തു​ല്‍ അ​ഫ്രി​ന്‍, മു​ഹ​മ്മ​ദ് അ​ഫ്‌​നാ​ന്‍. മ​രു​മ​ക​ന്‍: ജ​ഷ​ര്‍ (പെ​രി​ങ്ങാ​ടി). സ​ഹോ​ദ​ര​ങ്ങ​ള്‍: എ.​കെ. അ​ലി, ഇ​ബ്രാ​ഹിം, സു​ബൈ​ദ, ഷാ​ഹി​ദ, നൗ​ഷാ​ദ്, മും​താ​സ്, നൗ​ഫ​ല്‍. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് ത​ല​ശേ​രി പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്ന് ത​ല​ശേ​രി സൈ​ദാ​ര്‍ പ​ള്ളി ക​ബ​ര്‍​സ്ഥാ​നി​ല്‍.