പ​ട്ടി​ക​യി​ൽ വോ​ട്ടി​ല്ല; വോ​ട്ട​ർ​മാ​ർ മ​ട​ങ്ങി
Wednesday, April 24, 2019 1:53 AM IST
ആ​ല​ക്കോ​ട്: മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ നി​ര​വ​ധി പേ​ർ വോ​ട്ടി​ല്ലാ​തെ മ​ട​ങ്ങി. ന​ടു​വി​ൽ, ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ വോ​ട്ടാ​ണ് പ​ട്ടി​ക​യി​ൽ​നി​ന്ന് ത​ഴ​യ​പ്പെ​ട്ട​ത്.
ക​ഴി​ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ട് ചെ​യ്ത​വ​രും നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രു​മാ​യ​വ​രു​ടെ വോ​ട്ടാ​ണ് പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
വോ​ട്ട​ർ​ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തി​ന്‍റെ കാ​ര​ണ​മ​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് വോ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ.
ഇ​തി​ൽ പ​ല​രും ഇ​ന്ന​ലെ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പ​ട്ടി​ക​യി​ൽ പേ​രി​ല്ലെ​ന്ന കാ​ര്യ​മ​റി​യു​ന്ന​ത്. ചെ​റു​പ്പ​ക്കാ​ർ മു​ത​ൽ പ്രാ​യ​മാ​യ​വ​രു​ടെ വ​രെ വോ​ട്ടു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.
വോ​ട്ട് ന​ഷ്ട​പ്പെ​ട്ട​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്‌​ട​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഇ​വ​ർ.