കൊ​ള​വ​ല്ലൂ​രി​ൽ വീ​ട് അ​ക്ര​മം; നാ​ലു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Friday, April 26, 2019 1:31 AM IST
പാ​നൂ​ർ: കൊ​ള​വ​ല്ലൂ​ർ പൊ​യി​ൽ പീ​ടി​ക പ്ര​ദേ​ശ​ത്തു സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്കു നേ​രേ ബോം​ബെ​റി​യു​ക​യും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ലു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തൂവക്കു​ന്നി​ൽ പാ​ണ്ട്യ​ന്‍റ​വി​ടെ റ​നീ​ഷ് (33), കൊ​ള​വ​ല്ലൂ​ർ ചെ​റു​പ്പ​റ​മ്പ് പൊ​യി​ൽ പീ​ടി​ക​യി​ൽ ര​ഞ്ജി​ത്ത് (36), തു​വ്വ​ക്കു​ന്നി​ൽ കു​ന്നു​മ്മ​ൽ കെ. ​ഷാ​ജി (37), സ​തീ​ശ​ൻ (45) എ​ന്നി​വ​രെ​യാ​ണു കൊ​ള​വ​ല്ലൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബോ​ബി​ൻ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടു​കൂ​ടി​യാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ല​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.