വ​റ്റിവരണ്ട് പു​ഴ​ക​ൾ
Wednesday, May 22, 2019 1:29 AM IST
ഇ​രി​ട്ടി: വേ​ന​ല്‍​മ​ഴ വ​ര​ള്‍​ച്ച​യു​ടെ കാ​ഠി​ന്യം കു​റ​ച്ചു​വെ​ങ്കി​ലും മ​ല​യോ​ര​ത്ത് ജ​ല​ക്ഷാ​മം ദു​രി​തം വി​ത​യ്ക്കു​ന്നു. ഇ​രി​ട്ടി മേ​ഖ​ല​യി​ൽ പു​ഴ​ക​ളും തോ​ടു​ക​ളും വ​റ്റി​വ​ര​ണ്ടു. കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങി.
ആ​ദി​വാ​സി മേ​ഖ​ല​യാ​യ ആ​റ​ളം ഫാം ​ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത് ടാ​ങ്ക​റി​ല്‍. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലും പ​ടി​യൂ​ര്‍, പാ​യം,ആ​റ​ളം, അ​യ്യ​ന്‍​കു​ന്ന്, മു​ഴ​ക്കു​ന്ന് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. പ​ഴ​ശി പ​ദ്ധ​തി​യി​ലെ വെ​ള്ളം കെ​ട്ടി നി​ർ​ത്തി​യി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലും പ​ടി​യൂ​ര്‍, പാ​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല മേ​ഖ​ല​ക​ളി​ലും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​ശ്‌​ന​മി​ല്ല. വാ​ണി​യ​പ്പാ​റ പാ​റ​യ്ക്കാ​മ​ല, എ​ട​പ്പു​ഴ, ആ​റ​ളം, വി​ള​ക്കോ​ട്, ഉ​ൗവ്വാ​പ്പ​ള്ളി,പ​യ​ഞ്ചേ​രി, നെ​ല്ലി​ക്കാം​പൊ​യി​ൽ, ഏ​ഴൂ​ര്‍, പാ​ല​പ്പു​ഴ, എ​ട​ക്കാ​നം മു​ത്ത​പ്പ​ന്‍​ക​രി, കൂ​ളി​ചെ​മ്പ മേ​ഖ​ല​ക​ളി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നു​ള്ള വെ​ള്ള​മാ​ണ് പ്ര​ധാ​ന ആ​ശ്ര​യം.
കി​ണ​റു​ക​ളി​ല്‍ മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത​പോ​ലെ വെ​ള്ളം വ​റ്റി​യ​താ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ പ്ര​ശ്‌​നം രൂ​ക്ഷ​മാ​യ​ത്. ആ​റ​ളം ഫാ​മി​ല്‍ മൂ​ന്നു മാ​സം മു​മ്പു​ത​ന്നെ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​രു​ന്നു. കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ​യു​ള്ള കാ​ട്ട​രു​വി​ക​ളി​ലെ​ത്തി​യാ​ണ് പ​ല കു​ടും​ബ​ങ്ങ​ളും വെ​ള്ളം ത​ല​ച്ചു​മ​ടാ​യി വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. ആ​ദി​വാ​സി​ക​ള്‍ കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നാ​ണ് വെ​ള്ളം ശേ​ഖ​രി​ച്ചി​രു​ന്ന​ത്. ആ​റ​ളം ഫാ​മി​ലും ച​തി​രൂ​ര്‍ 110 കോ​ള​നി​യി​ലും ജ​ല​ക്ഷാ​മ​ത്തെ തു​ട​ര്‍​ന്ന് ആ​ദി​വാ​സി​ക​ള്‍ പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലു​മാ​ണ്.
ആ​ന​പ്പ​ന്തി​യി​ല്‍ മു​ന്‍​കാ​ല​ത്തു​ണ്ടാ​കാ​ത്ത​വി​ധം പു​ഴ വ​റ്റി​വ​ര​ണ്ടു. പ​ഴ​ശി പ​ദ്ധ​തി​യി​ല്‍ ഷ​ട്ട​റി​ട്ടി​ട്ടും കോ​ളി​ക്ക​ട​വ്, ഇ​രി​ട്ടി പു​ഴ​ക​ളി​ല്‍ പ​ല മേ​ഖ​ല​ക​ളി​ലും ജ​ല​വി​താ​നം വ​ള​രെ താ​ഴ്ന്ന​നി​ല​യി​ലാ​ണ്. വാ​ഴ, പ​ച്ച​ക്ക​റി​ക​ള്‍, ക​മു​ക്, കു​രു​മു​ള​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ളും ക​രി​ഞ്ഞു​ണ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​ട​യ്ക്ക് ശ​ക്ത​മാ​യ വേ​ന​ല്‍​മ​ഴ ല​ഭി​ച്ച​തി​നാ​ല്‍ പ​ച്ച​പ്പ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, കി​ണ​റു​ക​ളി​ലെ ജ​ല​വി​താ​നം ഉ​യ​ര്‍​ന്നി​ട്ടി​ല്ല. കാ​ല​വ​ര്‍​ഷം വ​രു​ന്ന​തു​വ​രെ കു​ടി​വെ​ള്ള​ത്തി​ന് നെ​ട്ടോ​ട്ടം തു​ട​രേ​ണ്ടി​വ​രും.