കൊ​ട്ടി​യൂ​രി​ലെ താ​ത്കാ​ലി​ക ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നു പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി
Thursday, May 23, 2019 12:26 AM IST
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​രി​ൽ ഇ​ക്ക​രെ ക്ഷേ​ത്ര​പ​രി​സ​ര​ത്തെ താ​ത്കാ​ലി​ക ഹോ​ട്ട​ലു​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പ​ഴ​കി​യ ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി പി​ടി​ച്ചെ​ടു​ത്ത​താ​യും ഹോ​ട്ട​ലു​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നീ​ണ്ടു​നോ​ക്കി, ചു​ങ്ക​ക്കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.
ഇ​ന്ന​ലെ പ​ല​ർ​ച്ചെ 4.30 ന് ​ആ​രം​ഭി​ച്ച റെ​യ്ഡ് രാ​വി​ലെ ഏ​ഴു വ​രെ തു​ട​ർ​ന്നു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​മ​കൃ​ഷ്ണ​ൻ, പി.​ജി. രാ​ജീ​വ​ൻ, പ്ര​ദീ​പ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഉ​ത്സ​വ​മേ​ഖ​ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.