വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി കെ. ​സു​ധാ​ക​ര​ന്‍; സി​പി​എം നേ​താ​ക്ക​ൾ മു​ഖംകാ​ണി​ച്ചു മ​ട​ങ്ങി
Friday, May 24, 2019 1:24 AM IST
ക​ണ്ണൂ​ർ: വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ൻ നി​റ​സാ​ന്നി​ധ്യ​മാ​യ​പ്പോ​ൾ സി​പി​എം സ്ഥാ​നാ​ർ​ഥി​യും പ്ര​ധാ​ന നേ​താ​ക്ക​ളും എ​ത്തി​യി​ല്ല. രാ​വി​ലെ 6.50 ഓ​ടെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ചീ​ഫ് ഇ​ല​ക്‌​ഷ​ൻ ഏ​ജ​ന്‍റ് കെ.​കെ. രാ​ഗേ​ഷ് എം​പി​യും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ നേ​താ​ക്ക​ൾ സ്ഥ​ലം​വി​ട്ടു.
സ്ട്രോം​ഗ് റൂം ​തു​റ​ക്കു​ന്പോ​ൾ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ചീ​ഫ് ഇ​ല​ക്‌​ഷ​ൻ ഏ​ജ​ന്‍റും സാ​ക്ഷി​യാ​ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​പി​എം നേ​താ​ക്ക​ളും എ​ത്തി​യ​ത്.
എ​ന്നാ​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ൻ രാ​വി​ലെ പ​ത്തോ​ടെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലെ​ത്തി തി​രി​ച്ചു​പോ​യെ​ങ്കി​ലും ഉ​ട​ൻ മ​ട​ങ്ങി​യെ​ത്തി. വൈ​കു​ന്നേ​രം ആ​റു​വ​രെ അ​ദ്ദേ​ഹം വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.
ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​കെ.​പ​ദ്മ​നാ​ഭ​നും ബി​ജെ​പി നേ​താ​ക്ക​ളും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യി​ല്ല.
എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി അ​ബ്‌​ദു​ൾ ജ​ബ്ബാ​ർ രാ​വി​ലെ എ​ത്തി​യി​രു​ന്നു. എം​എ​ൽ​എ​മാ​രാ​യ കെ.​സി. ജോ​സ​ഫ്, സ​ണ്ണി ജോ​സ​ഫ്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സ​തീ​ശ​ൻ പാ​ച്ചേ​നി, കെ. ​സു​രേ​ന്ദ്ര​ൻ , സോ​ണി സെ​ബാ​സ്റ്റ്യ​ൻ എ​ന്നീ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ കൗ​ണ്ടിം​ഗ് കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.
രാ​വി​ലെ എം.​വി. ജ​യ​രാ​ജ​നും കെ.​കെ. രാ​ഗേ​ഷ് എം​പി​യും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ വ​ന്നു​പോ​യ​ത​ല്ലാ​തെ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​രും എ​ത്തി​യി​ല്ല. രാ​വി​ലെ ഏ​താ​നും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന ചാ​ല ചി​ൻ​ടെ​ക്കി​ൽ എ​ത്തി​യെ​ങ്കി​ലും ഫ​ല​സൂ​ച​ന വ്യ​ക്ത​മാ​യ​തോ​ടെ പ​ത്തോ​ടെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.
വൈ​കു​ന്നേ​രം വോ​ട്ടെ​ണ്ണ​ൽ ക​ഴി​യു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​ന്പ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വീ​ണ്ടു​മെ​ത്തി​യെ​ങ്കി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കാ​ണാ​ൻ കൂ​ട്ടാ​ക്കാ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.