വോ​ളി​ബോ​ൾ പ​രി​ശീ​ല​ന ക്യാ​മ്പ് സ​മാ​പി​ച്ചു
Monday, May 27, 2019 1:36 AM IST
പെ​രു​മ്പ​ട​വ്: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ്, ക​ണ്ണൂ​ർ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ, എ​രു​വാ​ട്ടി ജ​ന​താ വാ​യ​ന​ശാ​ല, യു​വ​ജ​ന വേ​ദി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​രു​വാ​ട്ടി ജ​ന​താ വാ​യ​ന​ശാ​ല മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​വ​ന്നി​രു​ന്ന വോ​ളി​ബോ​ൾ പ​രി​ശീ​ല​ന ക്യാ​മ്പ് സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ല ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​ത്യു പു​തു​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​ത വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഇ​ന്ത്യ​ൻ സ​ർ​വീ​സ​സ് വോ​ളി​ബോ​ൾ കോ​ച്ച് എം. ​ര​വി​ന്ദ്ര​ൻ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. മാ​ത്തു​ക്കു​ട്ടി മേ​നോ​നി​ക്ക​ൽ, റെ​നീ​ഷ് മാ​ത്യു, സി.​ക​ണ്ണ​ൻ, റോ​യി ക​ണ്ണം​കേ​രി, മെ​ൽ​വി​ൻ ഇ​ളം​തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.