മ​ഴ: റോ​ഡ​രി​കി​ലെ കു​ന്നു​ക​ള്‍ ഇ​ടി​യാ​ന്‍ തു​ട​ങ്ങി
Thursday, June 13, 2019 1:34 AM IST
ഇ​രി​ട്ടി: മ​ഴ​യെ​ത്തി റോ​ഡ​രി​കി​ലെ കു​ന്നു​ക​ള്‍ ഇ​ടി​യാ​ന്‍ തു​ട​ങ്ങി. ത​ലേ​ശേ​രി-വ​ള​വു​പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്നി​ടി​ച്ച് റോ​ഡ് നി​ര്‍​മി​ച്ച കീ​ഴൂ​ര്‍ കു​ന്നി​ലാ​ണ് കു​ന്ന് ഇ​ടി​ഞ്ഞ​ത്. ഇ​വി​ടെ താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​ പ്ര​വൃ​ത്തി​യും ആ​രം​ഭി​ച്ചു.

റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​റോ​ഡ് മു​ത​ല്‍ വ​ള​വു​പാ​റ വ​രെ​യു​ള്ള ര​ണ്ടാം റീ​ച്ചി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ കൂ​റ്റ​ന്‍ കു​ന്നു​ക​ള്‍ ഇ​ടി​ച്ച് റോ​ഡ് നി​ര്‍​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും കു​ന്നു​ക​ള്‍ ഇ​ടി​യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ല​വ​ര്‍​ഷ​ത്തി​നു മു​ന്നേ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ളൊ​ന്നും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പെ​യ്ത മ​ഴ​യി​ലാ​ണ് കീ​ഴൂ​ര്‍ കു​ന്നി​ല്‍ മ​ണ്ണി​ടി​ഞ്ഞ​ത് .

തു​ട​ര്‍​ന്ന് താ​ത്കാ​ലി​ക അ​റ്റു​കു​റ്റ പ്ര​വൃ​ത്തി എ​ന്ന നി​ല​യി​ല്‍ ഗ്യാ​ബി​യ​ന്‍ വാ​ള്‍ ഉ​പ​യോ​ഗി​ച്ച് ഇ​ടി​ഞ്ഞ​ഭാ​ഗം കൂ​ടു​ത​ല്‍ ഇ​ടി​യാ​തി​രി​ക്കാ​നു​ള്ള പ്ര​വൃ​ത്തി​യാ​ണ് ആ​രം​ഭി​ച്ച​ത്.