മാ​ടാ​യി, മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം
Thursday, June 13, 2019 1:35 AM IST
പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി, മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ തീ​ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം മാ​ട്ടൂ​ൽ ക​ക്കാ​ടം​ചാ​ലി​ൽ‌ ക​ട​ലേ​റ്റ​മു​ണ്ടാ​യി. മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ തീ​രം ക​ട​ലെ​ടു​ത്തു. ക​ട​ൽ​ഭി​ത്തി മി​ക്ക​യി​ട​ങ്ങ​ളി​ലും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​പ്പു​വെ​ള്ളം അ​ടി​ച്ചുക​യ​റിത്തു​ട​ങ്ങി. മാ​ട്ടൂ​ൽ, ക​ക്കാ​ടം​ചാ​ൽ, അ​രി​ച്ചാ​ൽ, നീ​രൊ​ഴു​ക്കും​ചാ​ൽ, പു​തി​യ​ങ്ങാ​ടി, ചൂ​ട്ടാ​ട് പ്ര​ദേ​ശ​ങ്ങ​ളും ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സു​നാ​മി ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം​വി​ത​ച്ച പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്.
ക​ട​ൽ​ഭി​ത്തി പ​ണി​യ​ണ​മെ​ന്നു​ള്ള പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​ന് മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ക​ണ്ണ​ട​യ്ക്കു​ക​യാ​ണെ​ന്ന് തീ​ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. കാ​ല​വ​ർ​ഷം അ​ടു​ക്കു​മ്പോ​ൾ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ക​രി​ങ്ക​ല്ലു​ക​ൾ വെ​റു​തെ ക​ട​പ്പു​റ​ത്തി​ന് സ​മീ​പം നി​ക്ഷേ​പി​ച്ചാ​ണ് അ​ധി​കൃ​ത​രു​ടെ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം ന​ട​ത്തി​യ​ത്. കോ​ടി​ക​ൾ ക​ട​ലി​ൽ ഒ​ഴു​ക്കി ക​രാ​റു​കാ​ര​ന് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ മാ​ത്ര​മാ​യി ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം മാ​റു​ന്ന​താ​യും ആ​ക്ഷേ​പ​വു​മു​ണ്ട്. നേ​ര​ത്തെ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളും ക​ട​ൽ​ഭി​ത്തി​യും പു​നഃ​സ്ഥാ​പി​ക്കാ​ൻ ഇ​നി​യും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.