കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ അ​ക്ര​മം​ ത​ട​യാ​ന്‍ ആ​ശാ​ വ​ര്‍​ക്ക​ര്‍​മാ​ര്‍ മു​ന്നോ​ട്ടു വ​ര​ണം: സ​ബ് ജ​ഡ്ജി സി. ​സു​രേ​ഷ് കു​മാ​ര്‍
Thursday, June 13, 2019 1:35 AM IST
ക​ണ്ണൂ​ർ: ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​വു​മാ​യി കു​ട്ടി​ക​ള്‍ അ​ക്ര​മ​ത്തി​നി​ര​യാ​കു​ന്നു​ണ്ടോ​യെ​ന്നു തി​രി​ച്ച​റി​യാ​ന്‍ അ​താ​തു പ്ര​ദേ​ശ​ത്തെ ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്കു സാ​ധി​ക്ക​ണ​മെ​ന്നും എ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ചൂ​ഷ​ണ​ത്തി​നു കു​ട്ടി​ക​ള്‍ ഇ​ര​യാ​കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​ല്‍നി​ന്ന് കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​വ​രു​ടെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യാ​യ സ​ബ് ജ​ഡ്ജി സി. ​സു​രേ​ഷ് കു​മാ​ര്‍. അ​ന്താ​രാ​ഷ്ട്ര ബാ​ല​വേ​ല വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ശി​ല്‍​പ്പശാ​ല​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ മിര്‍ മു​ഹ​മ്മ​ദ​ലി നി​ര്‍​വ​ഹി​ച്ചു.
സാ​ക്ഷ​ര​ത​യു​ടെ കാ​ര്യ​ത്തി​ല്‍ നേ​ടി​യ പു​രോ​ഗ​തി​യെ നാ​ണി​പ്പി​ക്കും വി​ധം കേ​ര​ള​ത്തി​ല്‍ കു​ട്ടി​ക​ള്‍ അ​ക്ര​മ​ത്തി​നി​ര​യാ​കു​ന്ന വാ​ര്‍​ത്ത​ക​ള്‍ ഓ​രോ ദി​വ​സ​വും വ​ര്‍​ധി​ച്ചു വ​രി​ക​യാ​ണ്. തെ​രു​വു​ബാ​ല്യ വി​മു​ക്ത കേ​ര​ള​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ല്‍ ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ബ​സ് സ്റ്റാ​ൻ​ഡു​ക​ള്‍, ട്രെ​യി​നു​ക​ള്‍, തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ലു​ള്ള കു​ട്ടി​ക​ളെ​യും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള കു​ട്ടി​ക​ളെ ബാ​ല ചൂ​ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു ത​ട​യാ​നാ​യി ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌ഷന്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണു പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പോ​ക്സോ അ​ക്ര​മ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന​തി​നൊ​പ്പം വി​ദ്യാ​ഭ്യാ​സ​പ​ര​വും സാ​മൂ​ഹ്യ​വു​മാ​യ സു​ര​ക്ഷ​യോ​ടെ കു​ട്ടി​ക​ള്‍​ക്കു വ​ള​ര്‍​ന്നു​വ​രാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ന്‍ ന​മ്മ​ള്‍ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജി​ല്ല​യി​ല്‍ 2018-19 വ​ര്‍​ഷം നാ​ല് ബാ​ല​വേ​ല കേ​സു​ക​ളും 97 പോ​ക്സോ കേ​സു​ക​ളും ശാ​രീ​രി​ക ആ​ക്ര​മ​ണ​ത്തി​നി​രാ​യ 78 കു​ട്ടി​ക​ളു​ടെ കേ​സും 20 ശൈ​ശ​വ വി​വാ​ഹ കേ​സു​ക​ളു​മാ​ണു ചൈ​ല്‍​ഡ് ലൈ​നി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ബേ​ബി കാ​സ്ട്രോ, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌ഷന്‍ ഓ​ഫീ​സ​ര്‍ എം.​പി. അ​ബ്ദു​റ​ഹി​മാ​ന്‍, ബ​ച്പ​ന്‍ ബ​ചാ​വോ ആ​ന്ദോ​ള​ന്‍ സ്റ്റേ​റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഉ​ല്ലാ​സ് പി. ​സ​ക്ക​റി​യ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.
ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ.​ഡി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌ഷന്‍ യൂ​ണി​റ്റ്, ചൈ​ല്‍​ഡ് ലൈ​ന്‍, തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പ്, ബ​ച്പ​ന്‍ ബ​ചാ​വോ ആ​ന്ദോ​ള​ന്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ക​ണ്ണൂ​ര്‍ ര​ണ്ടാം സ​ര്‍​ക്കി​ള്‍ സി. ​വി​നോ​ദ് കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ക​ണ്ണൂ​ര്‍ ഒ​ന്നാം സ​ര്‍​ക്കി​ള്‍ വി. ​ദി​നേ​ഷ്, ചൈ​ല്‍​ഡ് ലൈ​ന്‍ ജി​ല്ലാ കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​മ​ല്‍​ജി​ത്ത് തോ​മ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ച​ട​ങ്ങി​ല്‍ അ​ന്താ​രാ​ഷ്ട്ര ബാ​ല​വേ​ല വി​രു​ദ്ധാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള കാ​ഷ് അ​വാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.