വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​രി​ച്ചു
Wednesday, June 26, 2019 10:34 PM IST
പ​ഴ​യ​ങ്ങാ​ടി: കെ​എ​സ്ടി​പി റോ​ഡി​ൽ ചെ​റു​കു​ന്ന് പു​ന്ന​ച്ചേ​രി​യി​ൽ കാ​റി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും വി​മു​ക്ത​ഭ​ട​നു​മാ​യ സി.​വി. നാ​രാ​യ​ണ​ൻ (66) ആ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് ഒ​രാ​ഴ്ച മു​മ്പാ​ണ് പു​ന്ന​ച്ചേ​രി​യി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 21ന് ​രാ​ത്രി​എ​ട്ടോ​ടെ പു​ന്ന​ച്ചേ​രി റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​കു​മ്പോ​ഴാ​ണ് കാ​റി​ടി​ച്ച് നാ​രാ​യ​ണ​ന് ഗു​രു​ത​രാ​യി പ​രി​ക്കേ​റ്റ​ത്.