ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ജേ​താ​ക്ക​ള്‍​ക്ക് സ്വീ​ക​ര​ണം
Monday, July 15, 2019 1:52 AM IST
ക​ണ്ണൂ​ര്‍: ജി​ല്ലാ അ​മേ​ച്വ​ര്‍ ബോ​ക്‌​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ജേ​താ​ക്ക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. കൊ​ല്ല​ത്ത് ന​ട​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ര്‍, സ​ബ് ജൂ​ണി​യ​ര്‍ ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മെ​ഡ​ല്‍ നേ​ടി​യ​വ​രെ​യാ​ണ് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ചേ​ര്‍​ന്ന പ​രി​പാ​ടി​യി​ല്‍ അ​നു​മോ​ദി​ച്ച​ത്.
ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത 20 പേ​രി​ല്‍ 15 പേ​രും മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു. ര​ണ്ട് സ്വ​ര്‍​ണ​ണ​വും ആ​റ് വെ​ള്ളി​യും ഏ​ഴ് വെ​ങ്ക​ല​വു​മാ​ണ് ബോ​ക്‌​സിം​ഗ് താ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ജാ​ര്‍​ഖ​ണ്ഡി​ല്‍ ന​ട​ന്ന അ​ഖി​ലേ​ന്ത്യാ യൂ​ത്ത് ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത ദീ​പാ ടോ​പോ​യെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ജേ​താ​ക്ക​ള്‍​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ള്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. വി​നീ​ഷ്, സം​സ്ഥാ​ന അ​മേ​ച്വ​ര്‍ ബോ​ക്‌​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ന്‍.​കെ. സൂ​ര​ജ് എ​ന്നി​വ​ര്‍ സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. വി​നീ​ഷ്, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​കെ. പ​വി​ത്ര​ന്‍, ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​പി. പ​വി​ത്ര​ന്‍ എ​ന്നി​വ​രെ​യും ബോ​ക്‌​സിം​ഗ് കോ​ച്ചു​ക​ളാ​യ ര​മേ​ഷ് കു​മാ​ര്‍, ലോ​യ്ഡ്, റോ​ഷ​ന്‍ എ​ന്നി​വ​രെ​യും ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.
ബോ​ക്‌​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ശാ​ന്ത​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള അ​മേ​ച്വ​ര്‍ ബോ​ക്‌​സിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ന്‍.​കെ. സൂ​ര​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജ​ഗ​ദീ​ശ​ന്‍, വി​ത്സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.