അ​ങ്ക​ണ​വാ​ടി​യി​ൽ "ഹെൽപ്പുമായി' രണ്ടുപേർ: പ്രശ്നം പരിഹരിക്കാതെ അധികൃതർ
Saturday, July 20, 2019 1:33 AM IST
ചെ​റു​പു​ഴ: തി​രു​മേ​നി മു​തു​വം അ​ങ്ക​ണ​വാ​ടി​യി​ൽ ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന വ​ർ​ക്ക​ർ​മാ​രു​ടെ ക​സേ​ര ക​ളി​ക്കു പ​രി​ഹാ​ര​മാ​യി​ല്ല. ര​ണ്ടു വ​ർ​ക്ക​ർ​മാ​രെ നി​യ​മി​ച്ച് അ​ധി​കൃ​ത​രാ​ണു ക​സേ​ര​ക​ളി​ക്ക് അ​ര​ങ്ങൊ​രു​ക്കി​യ​ത്. മു​തു​വം അ​ങ്ക​ണ​വാ​ടി​യി​ലെ വ​ർ​ക്ക​ർ കൊ​ല്ലാ​ട​യി​ലേ​ക്കു സ്ഥ​ലം മാ​റി​പ്പോ​യ​തോ​ടെ​യാ​ണു ക​സേ​ര​ക​ളി തു​ട​ങ്ങി​യ​ത്. പ​രു​ത്തി​ക്ക​ല്ല് അ​ങ്ക​ണ​വാ​ടി​യി​ലെ വ​ർ​ക്ക​ർ ജോ​ളി സെ​ബാ​സ്റ്റ്യ​നും ചാ​ത്ത​മം​ഗ​ലം അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ എ.​എ​ൽ. ജാ​ൻ​സി​യും ഇ​വി​ടേ​ക്കു സ്ഥ​ലം മാ​റ്റ​ത്തി​നു പെ​രി​ങ്ങോം സം​യോ​ജി​ത ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി.
ഇ​തി​ൽ സീ​നി​യോ​റി​റ്റി കൂ​ടു​ത​ലു​ള്ള​യാ​ൾ​ക്കാ​ണു സ്ഥ​ലം മാ​റ്റം ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. സീ​നി​യോ​റി​റ്റി​യു​ള്ള​തു ജോ​ളി സെ​ബാ​സ്റ്റ്യ​നാ​യി​രു​ന്നു.
ഇ​തി​നെ മ​റി​ക​ട​ന്നു നി​യ​മ​നം ല​ഭി​ച്ച​തു ജാ​ൻ​സി​ക്കാ​ണ്. ജോ​ളി​യു​ടെ അ​പേ​ക്ഷ ക​ണ്ടി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഇ​തി​നു കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. ഇ​തോ​ടെ ജോ​ളി പ​രു​ത്തി​ക്ക​ല്ല് അ​ങ്ക​ണ​വാ​ടി​യി​ൽ തു​ട​ർ​ന്നു. എ​ന്നാ​ൽ മ​റ്റൊ​രു വ​ർ​ക്ക​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​ളി​യു​ടെ കാ​ണാ​താ​യെ​ന്നു പ​റ​യു​ന്ന അ​പേ​ക്ഷ കാ​ണാ​നി​ട​യാ​വു​ക​യും ഉ​ട​ന​ടി തെ​റ്റ് തി​രു​ത്താ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. ഇ​തു​പ്ര​കാ​രം ജൂ​ലൈ 12ന് ​ജോ​ളി​ക്കു മു​തു​വം അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കു നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി.
ജോ​ളി​ക്ക് എ​ട്ടു​വ​ർ​ഷ​വും ജാ​ൻ​സി​ക്ക് ആ​റു​വ​ർ​ഷ​ത്തോ​ള​വു​മാ​ണു സ​ർ​വീ​സ്. വി​ധ​വ​യാ​യ ജോ​ളി​ക്കു ജാ​ൻ​സി​യേ​ക്കാ​ൾ പ്രാ​യ​വു​മു​ണ്ട്. നി​യ​മ​ന ഉ​ത്ത​ര​വു​മാ​യി 15-ാം തീ​യ​തി​യെ​ത്തി​യ ജോ​ളി ഹാ​ജ​ർ പ​ട്ടി​ക​യി​ൽ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ 16ന് ​ജോ​ളി എ​ത്തി​യ​പ്പോ​ൾ ഇ​വ​രെ ഒ​പ്പി​ടാ​ൻ ജാ​ൻ​സി അ​നു​വ​ദി​ച്ചി​ല്ല. അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജോ​ളി ഭി​ത്തി​യി​ൽ പ​തി​ച്ച ഒ​രു വെ​ള്ള​ക്ക​ട​ലാ​സി​ൽ ഒ​പ്പി​ടു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ജാ​ൻ​സി​യെ തി​രി​കെ ചാ​ത്ത​മം​ഗ​ല​ത്തേ​ക്കു മാ​റ്റി നി​യ​മി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ഉ​ത്ത​ര​വ് കൈ​പ്പ​റ്റു​വാ​നോ ചാ​ത്ത​മം​ഗ​ല​ത്തേ​ക്കു പോ​കാ​നോ ഇ​വ​ർ ത​യാ​റാ​യി​ട്ടി​ല്ലെന്ന് ആക്ഷേപമുണ്ട്. ഇ​ന്ന​ലെ​യും ഇ​വ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ എ​ത്തി​യി​രു​ന്നു.
ഇ​തി​നി​ടെ വാ​ർ​ഡി​ന് പു​റ​ത്തു​ള്ള ര​ണ്ടു പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ​ത്തി ജോ​ളി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തി​ൽ ഒ​രാ​ൾ മ​റ്റൊ​രു അ​ങ്ക​ണ​വാ​ടി​യി​ലെ വ​ർ​ക്ക​റു​മാ​ണ്. എ​ട്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന നാ​ട​കം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​തു​വ​രെ അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. താ​ൻ ന​ൽ​കി​യ നി​യ​മ​ന ഉ​ത്ത​ര​വ് അ​നു​സ​രി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ പ്രോ​ഗ്രാം ഓ​ഫീ​സ​റും വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. പെ​രി​ങ്ങോം ശി​ശുവി​ക​സ​ന ഓ​ഫീ​സ​ർ ഇ​തി​നി​ടെ സ്ഥ​ലംമാ​റ്റം വാ​ങ്ങി.
സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണി​തെ​ന്നും പ​റ​യു​ന്നു. പ്ര​ശ്ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല.