ഡ്രൈ​വിം​ഗി​നി​ടെ കാ​റി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Sunday, July 21, 2019 10:59 PM IST
മ​ട്ട​ന്നൂ​ർ: ഡ്രൈ​വിം​ഗി​നി​ടെ കാ​റി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ശി​വ​പു​രം ഫാ​യി​സ് മ​ൻ​സി​ൽ വി.​ആ​ർ. അ​ബ്ദു​ൾ ഖാ​ദ​ർ (കാ​വു-62 ) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശി​വ​പു​ര​ത്തെ വീ​ട്ടി​ൽ​നി​ന്ന് ഇ​ന്നോ​വ കാ​റി​ൽ പോ​കു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട അ​ബ്ദു​ൾ ഖാ​ദ​ർ റോ​ഡ​രി​കി​ലേ​ക്ക് കാ​ർ നി​ർ​ത്തി​യി​ടു​ക​യാ​യി​രു​ന്നു. അ​തു​വ​ഴി ക​ട​ന്നു​പോ​യ വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് വാ​ഹ​ന​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ഉ​ട​ൻ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

സി​പി​എം ശി​വ​പു​രം ഈ​സ്റ്റ് ബ്രാ​ഞ്ച് മെം​ബ​ർ, കാ​ഞ്ഞി​ലേ​രി ശി​വ​പു​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്‌​ട​ർ, ശി​വ​പു​രം ഗ​വ.​എ​ൽ​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ക​ദീ​ജ. മ​ക്ക​ൾ: ഫൈ​സ​ൽ, സ​നീ​ർ, ഫാ​യി​സ്, ഫ​ഹ​ദ് (മ​സ്ക​റ്റ് ), ഫൗ​സി​യ, മി​സി​രി​യ. മ​രു​മ​ക്ക​ൾ: റ​ഫീ​ക്ക്, മ​ഹ​റൂ​ഫ്, വാ​ഹി​ത, റു​ക്സാ​ന, സ​ജി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: മു​നീ​ർ (ഖ​ത്ത​ർ), ഇ​ല്യാ​സ് (ശ്രീ​ക​ണ്ഠ​പു​രം), നി​സാ​ർ (സൗ​ദി), നൂ​ർ​ജ​ഹാ​ൻ (ആ​റ​ളം), പ​രേ​ത​നാ​യ ജ​ലീ​ൽ.