കൗ​തു​ക​മാ​യി സ്കൂ​ളി​ലെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്
Monday, July 22, 2019 1:35 AM IST
പ​യ്യാ​വൂ​ർ: പൈ​സ​ക്ക​രി സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. മ​ല​പ്പു​റം കൈ​റ്റ് ക്ല​ബി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ത​യാ​റാ​ക്കി​യ ഓ​ൺ​ലൈ​ൻ സോ​ഫ്റ്റ് വെ​യ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. മൊ​ബൈ​ൽ ഫോ​ൺ ബാ​ല​റ്റ് യൂ​ണി​റ്റാ​യും, ലാ​പ്ടോ​പ്പ് ക​ൺ​ട്രോ​ൾ യൂ​ണി​റ്റാ​യും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പേ​രും ചി​ഹ്ന​വും ഉ​ൾ​പ്പെ​ടു​ത്തി ബാ​ല​റ്റ് യൂ​ണി​റ്റ് സ​ജ്ജീ​ക​രി​ച്ചു.
പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യും ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​രാ​യും തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ച​ത് കു​ട്ടി​ക​ൾ ത​ന്നെ​യാ​ണ്. മൂ​ന്നു മു​ത​ൽ ഏ​ഴാം ക്ലാ​സു​വ​രെ​യു​ള്ള 400 ഓ​ളം കു​ട്ടി​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന രീ​തി​യി​ലു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ക്ര​മീ​ക​രി​ച്ചി​രു​ന്നു. ലൈ​വ് വെ​ബ് കാ​സ്റ്റിം​ഗും ഏ​ർ​പ്പെ​ടു​ത്തി. തി​ക​ച്ചും ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് രാ​വി​ലെ 10 ന് ​തു​ട​ങ്ങി ഉ​ച്ച​യ്ക്ക് 12.30ന് ​സ​മാ​പി​ച്ചു.
തു​ട​ർ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​ക്കി ഫ​ലം പ്ര​ഖ്യാ​പി​ച്ചു.
സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ല​ക്ഷ​ന് ബേ​ബി ട്വി​ങ്കി​ൾ ടോം, ​സൗ​മ്യ ആ​ൻ​റ​ണി, ജി​ബി​ൻ ജോ​ൺ, ടോ​ണി​സ് ജോ​ർ​ജ്, പ്ര​സ്റ്റി​ൻ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ ലീ​ഡ​റാ​യി ആ​ൽ​ബി​ൻ തോ​മ​സ് സി​ബി​ച്ച​നെ​യും ഡെ​പ്യൂ​ട്ടി ലീ​ഡ​റാ​യി ഡി​വി​ൻ ജോ​ർ​ജ് തോ​മ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.