ഡോ. ​പി.​വി. ഗം​ഗാ​ധ​ര​ന്‍റെ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഇ​ന്ന് ശ്രീ​ക​ണ്ഠ​പു​ര​ത്ത്
Sunday, August 18, 2019 1:39 AM IST
ശ്രീ​ക​ണ്ഠ​പു​രം: ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വും നാ​ശം വി​ത​ച്ച ശ്രീ​ക​ണ്ഠ​പു​രം, ചെ​ങ്ങ​ളാ​യി നി​വാ​സി​ക​ളെ നേ​രി​ൽ​ക്ക​ണ്ട് ആ​ശ്വ​സി​പ്പി​ക്കാ​ൻ ആ​ർ​ട്ട് കാ​ൻ​കെ​യ​ർ, സ​മ​രി​റ്റ​ൻ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ "ഒ​പ്പം' കൂ​ട്ടാ​യ്മ, ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സി​ന്‍റെ വി ​ആ​ർ റെ​ഡി (വാ​ർ) എ​ന്നി​വ സം​യു​ക്ത​മാ​യി ഇ​ന്ന് പ്ര​ള​യാ​ന​ന്ത​ര മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഉ​ച്ച​യ്ക്ക് 1.30ന് ​ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ ഹാ​ളി​ലാ​ണു ക്യാ​ന്പ്. പ്ര​മു​ഖ കാ​ൻ​സ​ർ ചി​കി​ത്സാ വി​ദ​ഗ്ധ​ൻ ഡോ. ​പി.​വി. ഗം​ഗാ​ധ​ര​ൻ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും. ഡോ​ക്‌​ട​റെ നേ​രി​ൽ​ക്ക​ണ്ട് ചി​കി​ത്സ തേ​ടാ​നും സം​ശ​യ​നി​വാ​ര​ണ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. രോ​ഗി​ക​ൾ, പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ​ക്കും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം.