കോ​ട്ടൂ​ർ പു​ഴ​യി​ൽ ക​ര​യി​ടി​ച്ചി​ൽ രൂ​ക്ഷം
Saturday, August 24, 2019 1:32 AM IST
ശ്രീ​ണ്ഠ​പു​രം: പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് കോ​ട്ടൂ​ർ പു​ഴ​യി​ൽ ക​ര​യി​ടി​ച്ചി​ൽ രൂ​ക്ഷം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി നൂ​റ്റ​മ്പ​ത് മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് പു​ഴ ക​ര​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ലെ കോ​ട്ടൂ​ർ പാ​ല​ത്തി​നോ​ടു ചേ​ർ​ന്നും ക​ര​യി​ടി​ച്ചി​ലു​ണ്ടാ​യ​തോ​ടെ പാ​ല​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ റി​ട്ട.​പ്ര​ഫ​സ​ർ ഡോ. ​പോ​ൾ വാ​ഴ​പ്പി​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​വി​ൽ ആ​ശു​പ​ത്രി​യു​ടെ ഇ​രു​പ​ത് മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ​വ​രെ പു​ഴ ക​ര​യെ​ടു​ത്ത​തോ​ടെ ആ​ശു​പ​ത്രി​ക്കും ഭീ​ഷ​ണി​യു​ണ്ട്.

സ​മീ​പ​ത്തെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തോ​ടു​ചേ​ർ​ന്നും രൂ​ക്ഷ​മാ​യ ക​ര​യി​ടി​ച്ചി​ലു​ണ്ട്. ശ്രീ​ക​ണ്ഠ​പു​രം ടൗ​ൺ മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​വും പു​ഴ ക​ര​യെ​ടു​ത്ത​തോ​ടെ ക്ഷേ​ത്ര​വും ഭീ​ഷ​ണി നേ​രി​ടു​ന്നു.
വ​ർ​ഷ​ങ്ങ​ളാ​യി വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഈ ​ഭാ​ഗ​ത്ത് ക​ര​യി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​ണ്.

ഒ​രാ​ഴ്ച മു​മ്പു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് രൂ​ക്ഷ​മാ​യ​രീ​തി​യി​ൽ ഈ ​ഭാ​ഗ​ത്ത് ക​ര​യി​ടി​ച്ചി​ലു​ണ്ടാ​യ​തെ​ന്ന് ഡോ. ​പോ​ൾ വാ​ഴ​പ്പി​ള്ളി പ​റ​യു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യും ഇ​തി​ലു​ണ്ടാ​യി​രു​ന്ന തേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ളും മു​ള​ങ്കാ​ടു​ക​ൾ നി​റ​ഞ്ഞ റ​വ​ന്യൂ​ഭൂ​മി​യു​മു​ൾ​പ്പെ​ടെ പു​ഴ​യെ​ടു​ത്തു. കൂ​ടാ​തെ വീ​ടി​നു​മു​ന്നി​ൽ പു​ഴ​യോ​രം ഇ​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വി​ൽ ഇ​ദ്ദേ​ഹം നി​ർ​മി​ച്ച ക​രി​ങ്ക​ൽ ഭി​ത്തി​യും ഭാ​ഗി​ക​മാ​യി മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്നു. കൃ​ഷി​യി​ടം ന​ന​യ്ക്കു​ന്ന​തി​നാ​യി വീ​ട്ടു​മു​റ്റ​ത്തോ​ടു​ചേ​ർ​ന്ന് സ്ഥാ​പി​ച്ച മോ​ട്ടോ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​വ​ർ​ഷം മു​മ്പു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​പ്പോ​യി​രു​ന്ന​താ​യി ഇ​ദ്ദേ​ഹം പ​റ​യു​ന്നു.

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ നി​വേ​ദ​ന​ത്തെ​ത്തു​ട​ർ​ന്ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ടി.​പി. മു​ര​ളീ​ഷ്, അ​സി.​എ​ൻ​ജി​നി​യ​ർ വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ അ​ടി​യ​ന്ത​ര​മാ​യി ക​രി​ങ്ക​ൽ ഭി​ത്തി നി​ർ​മി​ച്ച് പു​ഴ​യോ​രം ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്‌.