കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി
Sunday, August 25, 2019 1:43 AM IST
മ​ട​ന്പം: മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, മ​ട​ന്പം ഫൊ​റോ​ന ക്നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പും കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും മ​ട​ന്പം ലൂ​ർ​ദ് മാ​താ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു. മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി റീ​ജ​ണ​ൽ ഡ​യ​റ​ക്‌​ട​ർ ഫാ. ​ബി​ബി​ൻ ക​ണ്ടോ​ത്ത് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ട​ന്പം ഫൊ​റോ​ന ദേ​വാ​ല​യ വി​കാ​രി ഫാ. ​ലൂ​ക്ക് പു​തൃ​ക്ക​യി​ൽ, ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ ലീ​ല ജോ​സ​ഫ്, സി​സ്റ്റ​ർ മോ​ളി, ജെ​യ്ന​മ്മ മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ​ഗ്ധ ഡോ​ക്‌​ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് രോ​ഗ​നി​ർ​ണ​യം ന​ട​ത്തി. അ​ഞ്ഞൂ​റി​ല​ധി​കം ആ​ളു​ക​ൾ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു.

സ്ലാ​ബു​ക​ൾ
പു​തു​ക്കി​പ്പ​ണി​യ​ണം

പെ​രി​ങ്ങാ​ടി: പെ​രി​ങ്ങാ​ടി റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള വീ​ടു​ക​ൾ​ക്കു മു​ന്നി​ലെ ഓ​ട​ക​ൾ​ക്കു മു​ക​ളി​ൽ സ്ഥാ​പി​ച്ച സ്ലാ​ബു​ക​ൾ പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​കെ.​സി.​അ​ഹ​മ്മ​ദ് എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വൃ​ത്തി​യി​ലെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണം സ്ലാ​ബു​ക​ൾ പ​ല​തും ത​ക​ർ​ന്ന​തു പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു പ​ല​വി​ധ പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​ക്കു​ന്നു. ഓ​ട​ക​ളി​ൽനി​ന്ന് നീ​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ വീ​ണ്ടും എ​ത്തു​ന്ന​തി​നാ​ൽ ഓ​ട​ക​ൾ അ​ട​യു​ക​യും പ​രി​സ​ര​ങ്ങ​ൾ വൃ​ത്തി​ഹീ​ന​മാ​യി​രി​ക്കു​ക​യു​മാ​ണ്. പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.