ജോ​സ​ഫി​ന്‍റെ വീ​ട്ടി​ൽ കെ.​സു​ധാ​ക​ര​ൻ എം​പി​യെ​ത്തി
Monday, September 9, 2019 1:31 AM IST
ക​ണ്ണൂ​ർ: കെ.​സു​ധാ​ക​ര​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ചെ​റു​പു​ഴ​യി​ലെ മു​തു​പാ​റ​ക്കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് ചൂ​ര​പ്പ​ട​വി​ൽ കെ.​സു​ധാ​ക​ര​ൻ എം​പി​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി​യും നേ​താ​ക്ക​ളും എ​ത്തി​ച്ചേ​ർ​ന്ന​ത്. ജോ​സ​ഫി​ന്‍റെ ഭാ​ര്യ, മ​ക്ക​ൾ, ഭാ​ര്യാ സ​ഹോ​ദ​ര​ന്മാ​ർ, ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​ര​ൻ തു​ട​ങ്ങി​യ​വ​രു​മാ​യി ജോ​സ​ഫി​ന്‍റെ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ നി​ർ​മാ​ണ​രം​ഗ​ത്തു​ണ്ടാ​യ എ​ല്ലാ ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ചും, ചെ​റു​പു​ഴ​യി​ലെ ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.
നേ​താ​ക്ക​ളാ​യ മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ഷാ​ജ​ൻ ജോ​സ്, പി.​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം, മ​നോ​ജ് വ​ട​ക്ക​ൻ തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.