എം.​വി. ജ​യ​രാ​ജ​നെ സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ച്ച് സ​തീ​ശ​ൻ പാ​ച്ചേ​നി
Monday, September 9, 2019 1:31 AM IST
ക​ണ്ണൂ​ർ: ചെ​റു​പു​ഴ​യി​ലെ കെ​ട്ടി​ട ക​രാ​റു​കാ​ര​ൻ ജോ​സ​ഫ്‌ മു​തു​പാ​റ​ക്കു​ന്നേ​ലി​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്‌ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​ദ​യാ​ത്ര ന​ട​ത്തു​മോ​യെ​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടി എം.​വി. ജ​യ​രാ​ജ​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കി​യും പ​ര​സ്യ സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ച്ചും സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ ഫെ​യ്സ് ബു​ക്ക് പോ​സ്റ്റ്. ചെ​റു​പു​ഴ​യി​ലെ സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ അം​ഗ​മാ​യ ആ​ദ​ര​ണീ​യ​നാ​യ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ ഉ​ള്ള ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണം വ​ന്ന​പ്പോ​ൾ​ത​ന്നെ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ക​യും ജോ​സ​ഫി​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി കി​ട്ടാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ താ​ൻ വ്യാ​പൃ​ത​നാ​യി​രു​ന്നു​വെ​ന്നു സ​തീ​ശ​ൻ പാ​ച്ചേ​നി പോ​സ്റ്റി​ൽ പ​റ​യു​ന്നു.
കോ​ൺ​ഗ്ര​സ് ഇ​ര​യോ​ടൊ​പ്പ​മാ​ണ് വേ​ട്ട​ക്കാ​രോ​ടൊ​പ്പ​മ​ല്ല. ചെ​റു​പു​ഴ​യി​ലെ സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഇ​ട​പെ​ട​ലി​ന്‍റെ രീ​തി​യും ശൈ​ലി​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​ങ്ക​ൾ​ക്കു​ൾ​പ്പെ​ടെ പൊ​തു സ​മൂ​ഹ​ത്തി​ന് കാ​ണാ​ൻ ക​ഴി​യു​മെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കു​ള്ള മ​റു​പ​ടി​യി​ൽ പാ​ച്ചേ​നി പ​റ​യു​ന്നു.