ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Monday, September 9, 2019 10:40 PM IST
ത​ളി​പ്പ​റ​മ്പ്: ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. കൊ​ട്ടി​ല​യി​ലെ കു​ഞ്ഞ​പ്പ-​സ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പി.​വി. അ​നൂ​പ് ലാ​ൽ (33) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ ഏ​ഴാം മൈ​ലി​ൽ ബ​സ്‌​സ്റ്റോ​പ്പി​ലാ​യി​രു​ന്നു അ​പ​ക​ടം.

ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​നൂ​പ് ലാ​ൽ രാ​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ബൈ​ക്കി​ൽ പോ​ക​വേ കാ​സ​ർ​ഗോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. കു​വൈ​റ്റി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന അ​നൂ​പ് ര​ണ്ടു​മാ​സം മു​ന്പാ​ണ് ക​ണ്ണൂ​ർ മിം​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഭാ​ര്യ: ധ​ന്യ. സ​ഹോ​ദ​രി: അ​ശ്വ​തി. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ.