40 കു​ടും​ബ​ങ്ങ​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ
Tuesday, September 10, 2019 1:21 AM IST
കേ​ള​കം: മ​ഴ ക​ന​ത്ത​തോ​ടെ അ​ട​യ്ക്കാ​ത്തോ​ട് ശാ​ന്തി​ഗി​രി​യി​ലെ 40 കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. ഭൂ​മി​യി​ലെ വി​ള്ള​ലു​ക​ൾ വ്യാ​പ​ക​മാ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​ണ് കൂ​ടു​ത​ലാ​ളു​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്. 40 കു​ടും​ബ​ങ്ങ​ളാ​ണ് കോ​ളി​ത്ത​ട്ട് ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ലെ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​ത്. ഭൂ​മി​യി​ൽ വി​ള്ള​ലു​ക​ൾ വീ​ണ് നേ​ര​ത്തെ​ത​ന്നെ പ്ര​ശ്‌​ന​ബാ​ധി​ത​മാ​യ ഇ​വി​ടെ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ കൂ​ടു​ത​ൽ വീ​ടു​ക​ൾ​ക്ക് വി​ള്ള​ലു​ക​ളു​ണ്ടാ​കു​ക​യും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ വി​ള്ള​ലു​ക​ൾ വ്യാ​പി​ക്കു​ക​യും ചെ​യ്തു. കൈ​ലാ​സം​പ​ടി​ക്ക് മു​ക​ൾ​ഭാ​ഗ​ത്ത് വി​ള്ള​ൽ വീ​ണ കൃ​ഷി​യി​ട​ങ്ങ​ൾ ത​ട്ടു​ക​ളാ​യി മാ​റി. റോ​ഡു​ക​ളി​ല​ട​ക്കം വി​ള്ള​ലു​ക​ൾ വ്യാ​പ​ക​മാ​യി. പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് കോ​ളി​ത്ത​ട്ട് ഗ​വ.​യു​പി സ്‌​കൂ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് തു​റ​ന്ന​ത്. ആ​ദ്യം 12 കു​ടും​ബ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി തു​ട​ങ്ങി​യ ക്യാ​മ്പ് രാ​ത്രി​യോ​ടെ 20 കു​ടും​ബ​ങ്ങ​ളി​ലേ​ക്കെ​ത്തി. മ​ഴ തു​ട​ർ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളെ രാ​ത്രി വൈ​കി ക്യാ​മ്പി​ലെ​ത്തി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ച് കു​ടും​ബ​ങ്ങ​ളെ കൂ​ടി ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.
എ​ഡി​എം ഇ.​പി.​മേ​ഴ്‌​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​ദേ​ശ​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി. ജി​ല്ലാ ക​ള​ക്‌​ട​ർ സ്ഥ​ല​ത്തെ​ത്തി പ്ര​ശ്‌​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​മെ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലു​ള്ള​വ​രെ എ​ഡി​എം അ​റി​യി​ച്ചു. ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ​ത്തി പ​ഠ​നം ന​ട​ത്തി​യ സം​ഘം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ക​ള​ക്‌​ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും. അ​തി​നു​ശേ​ഷം ക​ള​ക്‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​കെ.​ദി​വാ​ക​ര​ൻ, കേ​ള​കം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് വി​ല്ലേ​ജ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.