ക​രാ​റു​കാ​ര​ന്‍റെ മ​ര​ണം: രേ​ഖ​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം
Tuesday, September 10, 2019 1:21 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ​യി​ലെ കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ മു​തു​പാ​റ​ക്കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.
കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും രേ​ഖ​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മോ​യെ​ന്ന അ​ന്വേ​ഷ​ണം ഇ​ന്നാ​രം​ഭി​ക്കു​മെ​ന്ന് ചെ​റു​പു​ഴ എ​സ്ഐ മ​ഹേ​ഷ് കെ.​നാ​യ​ർ പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം ജോ​സ​ഫി​ന് കി​ട്ടാ​നു​ള്ള പ​ണം, ഇ​ദ്ദേ​ഹം മ​റ്റു​ള്ള​വ​ർ​ക്ക് പ​ണം കൊ​ടു​ക്കാ​നു​ണ്ടോ തു​ട​ങ്ങി​യ​വ​യും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കും. നി​ർ​മാ​ണ​ക്ക​രാ​ർ, പ​ണ​മി​ട​പാ​ടു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ച്ചാ​ൽ അ​ത് കേ​സ​ന്വേ​ഷ​ണം എ​ളു​പ്പ​മാ​ക്കു​മെ​ന്ന് എ​സ്ഐ പ​റ​ഞ്ഞു.
അതിനിടെ വ​ല​തു​കാ​ലി​ൽ മു​ട്ടി​നു താ​ഴെ മൂ​ന്ന് സെ​ൻ​റീ​മീ​റ്റ​ർ നീ​ള​ത്തി​ലും അ​ര സെ​ന്‍റീ​മീ​റ്റ​ർ വീ​തി​യി​ലു​മു​ള്ള മു​റി​വി​ൽ നി​ന്ന് ര​ക്തം ഒ​ഴു​കി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​താ​യാ​ണ് വി​വ​രം. മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്നാണ് സൂ​ച​ന.
കാലിൽ വെ​രി​ക്കോ​സ് വെ​യി​ൻ ഉ​ള​ള ഞ​ര​മ്പ് ര​ണ്ടാ​യി മു​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​രു​കൈ​ത്ത​ണ്ട​യി​ലും ഒ​ന്നി​ലേ​റെ മു​റി​വു​ക​ൾ ഉ​ണ്ടെ​ങ്കി​ലും പ്ര​ധാ​ന ര​ക്ത​ക്കു​ഴ​ലു​ക​ൾ മു​റി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ​റി​യു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ. ര​ത്ന​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ഇ​ന്ന​ലെ ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞ ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ എം. ​ഡി. മാ​ർ​ട്ടി​ൻ, രാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ചു. ജോ​സ​ഫി​ന്‍റെ ഫോ​ൺ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ജോ​സ​ഫി​നെ കാ​ണാ​താ​യ ദി​വ​സം അ​ദ്ദേ​ഹ​ത്തി​നെ പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​ത് ആ​രാ​ണ് എ​ന്ന​തി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.