വീണ്ടും കു​ന്നി​ടി​ഞ്ഞു
Tuesday, September 10, 2019 1:23 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി-​കൂ​ട്ടു​പു​ഴ റോ​ഡി​ൽ കു​ന്നി​ടി​യ​ല്‍ തു​ട​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഇ​രി​ട്ടി പാ​ല​ത്തി​നു സ​മീ​പം എ​തി​ര്‍​വ​ശ​ത്തു കു​ന്നി​ടി​ഞ്ഞു വ​ലി​യ ക​ല്ലും മ​ണ്ണും​കൂ​ടി നി​ലം​പ​തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വാ​ഹ​ന​ങ്ങ​ളൊ​ന്നും നി​ര​ത്തി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​രി​ട്ടി​യി​ല്‍​നി​ന്ന് ക​ർ​ണാ​ട​ക​യി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു​പു​റ​മെ ക​രി​ക്കോ​ട്ട​ക്ക​രി, വാ​ണി​യ​പ്പാ​റ, ആ​റ​ളം, കീ​ഴ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള​തു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.
ത​ല​ശേ​രി-​വ​ള​വു​പാ​റ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​കു​ന്ന് പൂ​ര്‍​ണ​മാ​യും ഇ​ടി​ച്ചു​മാ​റ്റി പു​തി​യ പാ​ല​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ റോ​ഡ് വി​ക​സി​പ്പി​ക്കേ​ണ്ട​താ​ണെ​ങ്കി​ലും ക​രാ​റു​കാ​രും അ​ധി​കൃ​ത​രും പ​ല കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ്.
ക​ഴി​ഞ്ഞ മാ​സ​വും ഇ​വി​ടെ കു​ന്നി​ടി​ഞ്ഞ് പൂ​ര്‍​ണ​മാ​യും ഈ ​റൂ​ട്ടി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. വ​ലി​യ പാ​റ​ക്കെ​ട്ടു​ക​ളും വ​ന്‍ മ​ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ കു​ന്ന് ഏ​തു​സ​മ​യ​ത്തും ഇ​ടി​ഞ്ഞു വ​ലി​യ ദു​ര​ന്തം സം​ഭ​വി​ക്കാ​വു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്. ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ അ​പ​ക​ട​ഭീ​തി നി​ല​നി​ല്‍​ക്കു​ക​യാ​ണ്.