കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്കും: പാ​ച്ചേ​നി
Tuesday, September 10, 2019 1:23 AM IST
ക​ണ്ണൂ​ർ: ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ന്‍ ജോ​സ​ഫി​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി കി​ട്ടു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും കാ​ല​താ​മ​സം കൂ​ടാ​തെ അ​ത് സാ​ധ്യ​മാ​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി. ചെ​റു​പു​ഴ​യി​ലെ പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ള്‍ അം​ഗ​ങ്ങ​ളാ​യ ട്ര​സ്റ്റി​ന്‍റെ പേ​രി​ല്‍​ക്കൂ​ടി ആ​രോ​പ​ണം വ​ന്ന​പ്പോ​ള്‍​ത്ത​ന്നെ പാ​ര്‍​ട്ടി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും ഇ​ട​പെ​ട​ലു​ക​ളു​മാ​യി വ​ള​രെ​വേ​ഗ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പാ​ച്ചേ​നി പ​റ​ഞ്ഞു.
ലീ​ഡ​ർ കെ.​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക ട്ര​സ്റ്റു​മാ​യോ ചെ​റു​പു​ഴ ഡ​വ​ല​പ്പേ​ഴ്സ് ക​മ്പ​നി​യു​മാ​യോ സി​യാ​ദ് ക​മ്പ​നി​യു​മാ​യോ കോ​ൺ​ഗ്ര​സി​ന് ബ​ന്ധ​മൊ​ന്നു​മി​ല്ല. പ​ക്ഷേ കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ ട്ര​സ്റ്റി​ലും ക​മ്പ​നി​യി​ലും അം​ഗ​മാ​യ​തു​കൊ​ണ്ട് ഈ ​വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​ഭാ​ര​വാ​ഹി​ക​ൾ​ക്ക് വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടോ എ​ന്ന് പാ​ർ​ട്ടി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഏ​ത് അ​ന്വേ​ഷ​ണ​ത്തി​നും കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ ന​ൽ​കും. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ പാ​ർ​ട്ടി​യു​ടെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് ഒ​ന്നും മ​റ​ച്ചു​വ​യ്ക്കാ​നി​ല്ലെ​ന്നും പോ​ലീ​സ് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും പാ​ച്ചേ​നി വ്യ​ക്ത​മാ​ക്കി.
പ്ര​വാ​സി​വ്യ​വ​സാ​യി സാ​ജ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ന്‍ ന​ട​ത്തി​യ പ​ദ​യാ​ത്ര​യെ​ക്കു​റി​ച്ചാ​ണ് സി​പി​എം നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. ജോ​സ​ഫി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ദ​യാ​ത്ര ന​ട​ത്തു​മോ​യെ​ന്നാ​ണ് ചോ​ദി​ക്കു​ന്ന​ത്. സാ​ജ​ന്‍റെ മ​ര​ണ​ത്തി​ല്‍ ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യ്ക്ക് വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​ജ​യ​രാ​ജ​നും ജ​യിം​സ് മാ​ത്യു എം ​എ​ല്‍​എ​യും പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​താ​ണ്. എ​ന്നാ​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്ന് സം​ഭ​വം അ​ട്ടി​മ​റി​ക്കു​ക​യും സാ​ജ​ന്‍റെ കു​ടും​ബ​ത്തെ അ​വ​ഹേ​ളി​ക്കാ​നു​മാ​ണ് ശ്ര​മി​ച്ച​ത്. ഇ​തി​നെ​തി​രേ​യാ​ണ് പ​ദ​യാ​ത്ര ന​ട​ത്തി​യ​തെ​ന്നും സി​പി​എ​മ്മി​നെ​പ്പോ​ലെ വേ​ട്ട​ക്കാ​രോ​ടൊ​പ്പം കോ​ൺ​ഗ്ര​സ് നി​ൽ​ക്കി​ല്ലെ​ന്നും എ​ത്ര​യും​പെ​ട്ടെ​ന്ന് ജോ​സ​ഫി​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്കു​മെ​ന്നും പാ​ച്ചേ​നി വ്യ​ക്ത​മാ​ക്കി.