നാ​ട​ൻ പ​ശു​വി​ലൂ​ടെ ജൈ​വ​കൃ​ഷി​യും കു​ടി​ൽ വ്യ​വ​സാ​യ​വും
Tuesday, September 10, 2019 1:24 AM IST
കു​ന്നോ​ത്ത്: ജൈ​വ​കൃ​ഷി രീ​തി​യി​ലൂ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി ജൈ​വ​വ​ള​വും ജൈ​വ​കീ​ട​നാ​ശി​നി​യും ഉ​ത്പാ​ദി​പ്പി​ക്കാ​ൻ കേ​ര​ള​മൊ​ട്ടു​ക്കും ജൈ​വ​കൃ​ഷി​യി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് ക​ണ്ണൂ​രി​ൽ ചേ​ർ​ന്ന വി​ല്ലേ​ജ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡ​വ​ല​പ്മെ​ന്‍റ് ആ​ക്ടി​വി​സം (വേ​ദ) കേ​ര​ള ഘ​ട​കം സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. വേ​ദ കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ ന​ന്പ്യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ക​ല​വൂ​ർ ജോ​ൺ​സ​ൺ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജി. ശ​ശീ​ന്ദ്ര​ൻ, പി.​പി. ന​സീ​ർ, ആ​ർ. മ​നോ​ഹ​ര​ൻ, ഡി.​എ​ൽ. ലാ​ജി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ട​ൻ പ​ശു​വി​ന്‍റെ/ മൂ​രി​യു​ടെ ഗോ​മൂ​ത്ര​വും ചാ​ണ​ക​വും കൊ​ണ്ട് അ​മൃ​ത​പാ​നി​യും ജീ​വാ​മൃ​ത​വും മ​ണ്ണി​ര ക​ന്പോ​സ്റ്റ് നി​ർ​മി​ക്കാ​നും കേ​ര​ള​ത്തി​ലെ​ന്പാ​ടും ല​ഭ്യ​മാ​യ ആ​റു​ത​രം പ​ച്ചി​ല​ക​ളും നാ​ട​ൻ പ​ശു​വി​ന്‍റെ ഗോ​മൂ​ത്ര​വും ഉ​പ​യോ​ഗി​ച്ചു​ള്ള കീ​ട​നാ​ശി​നി, കൊ​തു​കു​തി​രി എ​ന്നി​വ നി​ർ​മി​ക്കാ​നും പ​രി​ശീ​ല​നം ന​ൽ​കും. കു​ടി​ൽ വ്യ​വ​സാ​യ യൂ​ണി​റ്റ് ആ​യി പ്ര​വ​ർ​ത്തി​ച്ച് ഉ​ത്പ​ന്ന​ങ്ങ​ൾ മ​റ്റു​ള്ള ജൈ​വ​കൃ​ഷി​ക്കാ​ർ​ക്ക് വി​ൽ​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള അ​ഞ്ചി​ൽ​കൂ​ടു​ത​ൽ സം​രം​ഭ​ക​രു​ടെ യൂ​ണി​റ്റു​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. ഫോ​ൺ: 8848694558.