പ്ര​വ​ർ​ത്ത​ന​മേ​ഖ​ല വി​പു​ലീ​ക​രി​ച്ച് ത​ല​ശേ​രി സി​എ​ച്ച് സെ​ന്‍റ​ർ
Tuesday, September 10, 2019 1:24 AM IST
തലശേരി: ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ത​ല​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ത​ല​ശേ​രി സി​എ​ച്ച് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​ല​ശേ​രി​യി​ൽ സ്ഥ​ലം വാ​ങ്ങു​ന്നു. ഷാ​ർ​ജ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​രു ഏ​ക്ക​ർ ഭൂ​മി​യു​ടെ ഡോ​ക്യു​മെ​ന്‍റ് സി​എ​ച്ച് സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ സൈ​നു​ൽ ആ​ബി​ദ് ബി.​എ​ൻ. ഫൈ​സ​ലി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.ന​ഗ​ര​ത്തി​ന്‍റെ പ്രാ​ന്ത പ്ര​ദേ​ശ​ത്തു ക​ണ്ടെ​ത്തി​യ ഒ​രു ഏ​ക്ക​ർ സ്ഥ​ല​ത്തു ആ​രാ​ലും പ​രി​ച​രി​ക്കാ​നാ​ളി​ല്ലാ​ത്ത പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​കു​മു​ള്ള സാ​ന്ത്വ​ന കേ​ന്ദ്രം, ഫി​സി​യോ​തെ​റാ​പ്പി യൂ​ണി​റ്റ്, ഓ​ട്ടി​സം സെ​ന്‍റ​ർ, ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ, പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കേ​ന്ദ്രം, മെ​ഡി​ക്ക​ൽ ലാ​ബ് എ​ന്നി​വ ഉ​ൾ​കൊ​ള്ളി​ച്ചു​ള​ള ആ​ധു​നി​ക രീ​തി​യി​ലു​ള്ള കാ​രു​ണ്യ​സ​മു​ച്ച​യം ആ​രം​ഭി​ക്കും.
ഡോ​ക്യു​മെ​ന്‍റ് കൈ​മാ​റ്റ ച​ട​ങ്ങി​ൽ ത​ല​ശേ​രി സി​എ​ച്ച് സെ​ന്‍റ​ർ വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. അ​ബൂ​ബ​ക്ക​ർ പാ​ർ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ​ർ സെ​ക്ര​ട്ട​റി കെ.​എ. ല​ത്തീ​ഫ്, റ​ഹ​ദാ​ദ് മൂ​ഴി​ക്ക​ര, സി.​എ​ച്ച്. സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. റ​യീ​സ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ക​റാ​മ ഇ​ബ്രാ​ഹിം, നാ​സ​ർ പോ​ക്ക​രാ​ട്ടി​ൽ, റി​യാ​സ് പാ​ർ​ക്കോ, സ​ലീം കു​റു​ങ്ങോ​ട്ട്, റ​ഫീ​ഖ് കോ​റോ​ത്ത്, ആ​ഷി​ക് പാ​ർ​ക്കോ, സി​റാ​ജ് കെ​എ​സ്എ, ജാ​ഫ​ർ ച​മ്പാ​ട്, പി.​വി. റ​ഷീ​ദ്, ഷാ​ന​വാ​സ്‌ കി​ട​രാ​ൻ, സ​ത്താ​ർ ബ​ദ​രി​യ, ഇ​ല്യാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.