ആ​ല​ക്കോ​ട് 105 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി
Wednesday, September 11, 2019 1:14 AM IST
ആ​ല​ക്കോ​ട്: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​ക്കോ​ട് എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ സ​ലിം​കു​മാ​ർ ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ക്കോ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്‌​ഡി​ൽ വാ​ഷ് ക​ണ്ടെ​ടു​ത്തു. താ​റ്റ്യാ​ട് അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പ​ത്തു നി​ന്നാ​ണു105 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ത്തി​യ​ത്. സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​ജി.​മു​ര​ളീ​ദാ​സ്, സി​ഇ​ഒ​മാ​രാ​യ സി.​പ്ര​ദീ​പ്‌​കു​മാ​ർ, സി.​കെ.​ഷി​ബു, കെ.​വി.​ഷൈ​ജു എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

മീ​ൻ ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞു

മാ​ത​മം​ഗ​ലം: ഓ​ല​യ​മ്പാ​ടി​യി​ൽ മീ​ൻ ക​യ​റ്റി വ​ന്ന പി​ക്ക​പ്പ് വാ​ൻ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ക​ണ്ണൂ​രി​ൽ നി​ന്ന് ചെ​റു​പു​ഴ​യി​ലേ​ക്കു മീ​നു​മാ​യി വ​ന്ന വാ​ഹ​ന​മാ​ണു ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​ർ ഷാ​ജി, സ​ഹാ​യി സ​നീ​ഷ് എ​ന്നി​വ​രെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മീ​ൻ പി​ന്നീ​ട് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി. ട​യ​ർ പൊ​ട്ടി 50 മീ​റ്റ​റോ​ളം നി​യ​ന്ത്ര​ണം വി​ട്ട് ഓ​ടി​യ ശേ​ഷ​മാ​ണു വാ​ഹ​നം മ​റി​ഞ്ഞ​ത്.