ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ഭാ​ര്യ​യ്ക്ക് ആം​ബു​ല​ൻ​സി​ൽ സു​ഖ​പ്ര​സ​വം
Wednesday, September 11, 2019 1:15 AM IST
ശ്രീ​ക​ണ്ഠ​പു​രം: ആം​ബു​ല​ൻ​സി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ഭാ​ര്യ​ക്ക് സു​ഖ​പ്ര​സ​വം. ഇ​രി​ക്കൂ​ർ സി​ദ്ദി​ഖ് ന​ഗ​റി​ൽ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി അ​ശോ​ക​ന്‍റെ ഭാ​ര്യ മ​ല​ന (28) യാ​ണ് ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പ്ര​സ​വ​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി ഇ​രി​ക്കൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​നു​മു​ന്നി​ൽ വാ​ഹ​നം കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു മ​ല​ന​യും സ​മീ​പ​വാ​സി​യാ​യ യു​വ​തി​യും. ഈ ​സ​മ​യം ആം​ബു​ല​ൻ​സ് ക​ഴു​കു​ന്ന​തി​നാ​യി ഇ​തു​വ​ഴി പോ​കു​ക​യാ​യി​രു​ന്ന ഗ്യാ​ഫ് നി​ലാ​മു​റ്റം ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ വ​ള​പ്പി​ന​ക​ത്ത് ഫൈ​സ​ൽ ഇ​രു​വ​രേ​യും ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ കൊ​ള​പ്പ​യി​ൽ വ​ച്ച് ബ്ലീ​ഡിം​ഗു​ണ്ടാ​യ​തോ​ടെ ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ക്കാ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഫൈ​സ​ലൊ​രു​ക്കി. ചി​ത്രാ​രി​യി​ൽ വ​ച്ച് യു​വ​തി പെ​ൺ​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി. തു​ട​ർ​ന്ന് യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ഫൈ​സ​ൽ ആം​ബു​ല​ൻ​സി​ൽ ഇ​രി​ക്കൂ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അമ്മയും കുഞ്ഞും സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു.