സു​ശീ​ൽ കു​മാ​ർ ആ​റോ​ണി​നും ടി.​കെ. പ്ര​ദീ​പ​നും അ​വാ​ർ​ഡ്
Wednesday, September 11, 2019 1:16 AM IST
ക​ണ്ണൂ​ർ: മ​ല​ബാ​റി​ലെ വ്യാ​പാ​രി​ക​ളെ​യും വ്യ​വ​സാ​യി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി നേ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച വ്യ​വ​സാ​യി​യാ​യി ബ​ലി​യ​പ​ട്ടം ടൈ​ൽ​സ് വ​ർ​ക്ക്സ് ഉ​ട​മ സു​ശീ​ൽകു​മാ​ർ ആ​റോ​ണി​നെ​യും വ്യാ​പാ​രി​യാ​യി ക​ണ്ണൂ​ർ മാ​ധ​വി മെ​ഡി​ക്ക​ൽ​സ് ഉ​ട​മ ടി.​കെ. പ്ര​ദീ​പ​നെ​യും തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡി​ന് കേ​ന​ന്നൂ​ർ ഡ്ര​ഗ് ലൈ​ൻ​സ് ഉ​ട​മ മാ​ത്യു സാ​മു​വ​ലി​ന് ല​ഭി​ച്ചു. അ​വാ​ർ​ഡു​ക​ൾ 13 ന് ​രാ​വി​ലെ 10.30ന് ​ക​ണ്ണൂ​ർ ചേം​ബ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മാ​നി​ക്കും. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് നാ​രാ​യ​ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹ​നീ​ഷ് കെ. ​വാ​ണി​യ​ങ്ക​ണ്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.