സ്റ്റെയിൻ​ലെ​സ് സ്റ്റീ​ൽ വാ​ട്ട​ർ ടാ​ങ്കു​മാ​യി സ്വീ​ഡി​നോ​ക്സ്
Wednesday, September 11, 2019 1:16 AM IST
ക​ണ്ണൂ​ർ: സ്റ്റെയിൻ​ലെ​സ് സ്റ്റീ​ൽ വാ​ട്ട​ർ ടാ​ങ്ക് നി​ർ​മി​ക്കു​ന്ന സ്വീ​ഡി​നോ​ക്സ് മാ​നു​ഫാ​ക്ചേഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം 13 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എ​ളന്പേ​ര​ത്ത് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ഫു​ഡ്ഗ്രേ​ഡ് സ്റ്റെൻ യിലെ​സ് സ്റ്റീ​ൽ ശു​ചി​ത്വ​മു​ള്ള​തും പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​ണെ​ന്ന് എം​ഡി പി.​കെ. ശെ​ൽ​വ​രാ​ജ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ രാ​ജേ​ഷ് ര​വീ​ന്ദ്ര​നും പ​ങ്കെ​ടു​ത്തു.

ഊ​ർ​പ്പ​ള്ളി മ​ഴ​യു​ത്സ​വം 14 മു​ത​ൽ

അ​ഞ്ച​ര​ക്ക​ണ്ടി: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ, ജ​ന​മൈ​ത്രി പോ​ലീ​സ് കൂത്തു​പ​റ​ന്പ്, ന​വ​ത​രം​ഗ് സേ​വ് ഊ​ർ​പ്പ​ള്ളി എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് മ​ഴ​യു​ത്സ​വം 14ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷ് മു​ഖ്യാ​തി​ഥി​യാ​വും.