വൈ​എം​സി​എ ജി​ല്ലാ​ത​ല പ്ര​സം​ഗ​മ​ത്സ​രം 13ന്
Sunday, October 6, 2019 2:52 AM IST
ചെ​ന്പേ​രി: വൈ​എം​സി​എ ചെ​ന്പേ​രി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​ന​ഞ്ചാ​മ​ത് ജെ​യ്സ​ൺ അ​നു​സ്മ​ര​ണ ജി​ല്ലാ​ത​ല പ്ര​സം​ഗ​മ​ത്സ​രം 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചെ​ന്പേ​രി ദേ​ശീ​യ വാ​യ​ന​ശാ​ലാ ഹാ​ളി​ൽ ന​ട​ക്കും. 'ഗാ​ന്ധി​ദ​ർ​ശ​ന​വും നാ​ള​ത്തെ ഭാ​ര​ത​വും' എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഞ്ചു​മി​നി​റ്റാ​ണ് മ​ത്സ​ര​സ​മ​യം. ഒ​രു സ്കൂ​ളി​ൽ നി​ന്ന് മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മ​ത്സ​രി​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സ്കൂ​ളു​ക​ളി​ൽ നി​ന്ന് ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ​ക്കു​വീ​തം പ​ങ്കെ​ടു​ക്കാം. ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന വി​ജ​യി​ക്ക് 1,501 രൂ​പ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും സ്കൂ​ളി​ന് ജെ​യ്സ​ൺ സ്മാ​ര​ക എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ക്കും. 1,001, 701 രൂ​പ വീ​ത​വും സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ പേ​രും ക്ലാ​സും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ രേ​ഖ സ​ഹി​തം 11ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി അ​പേ​ക്ഷ ന​ൽ​കേ​ണ്ട​താ​ണ്. മ​ത്സ​രാ​ർ​ഥി​ക​ൾ 13ന് ​ഉ​ച്ച​യ്ക്ക് 1.45ന് ​മ​ത്സ​ര​ഹാ​ളി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫോ​ൺ: 6238523811, 9447094370, 9447548155. ഇ​മെ​യി​ൽ: ymcachemperi@gmail.com