വൈ​സ്മെ​ൻ റീ​ജ​ണ​ൽ യു​വ​ജ​ന ക്യാ​മ്പ്
Sunday, October 6, 2019 2:52 AM IST
ചെ​റു​പു​ഴ: വൈ​സ്മെ​ൻ റീ​ജ​ണ​ൽ യു​വ​ജ​ന ക്യാ​മ്പ് പു​ളി​ങ്ങോം വൈ​എം​സി​എ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ആ​രം​ഭി​ച്ചു.
ചാ​ല​ക്കു​ടി മു​ത​ൽ മം​ഗ​ലാ​പു​രം വ​രെ​യു​ള്ള 80 വൈ​സ്മെ​ൻ ക്ല​ബി​ൽനി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 യു​വ​തീ യു​വാ​ക്ക​ളാ​ണ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക്യാ​മ്പിന്‍റെ ഉ​ദ്ഘാ​ട​നം വൈ​സ്മെ​ൻ ഇന്‍റ​ർനാ​ഷണ​ൽ കൗ​ൺ​സി​ൽ മെ​മ്പ​ർ ടി.​എം. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ൺ​സ​ൺ സി. ​പ​ടി​ഞ്ഞാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ഗീ​സ് ചെ​റി, ജോ​മോ​ൻ ഇ​ട​ക്ക​ര, മ​ധു പ​ണി​ക്ക​ർ, അ​ന​ഖ ജോ​ൺ, അ​നി​ത ഡെ​ന്നി, ഡെ​ന്നി അ​ല​ക്സ്, ടി.​ജെ. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഗ​ത്ഭരാ​യ​വ​ർ ക്ലാ​സ് ന​യി​ക്കും. ജോ​സ്ഗി​രി തി​രു​നെ​റ്റി​ക്ക​ല്ല് ക്യാ​മ്പം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും.