ക​ണ്ണൂ​ർ സ്വ​ദേ​ശി ബം​ഗ​ളൂ​രു​വി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ചു മ​രി​ച്ചു
Sunday, October 6, 2019 9:51 PM IST
ക​ണ്ണൂ​ർ: ബം​ഗ​ളൂ​രു​വി​ൽ കാ​ൽ​ന​ട​യാ​ത്രി​ക​നാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി സ്കൂ​ട്ട​ർ ഇ​ടി​ച്ചു മ​രി​ച്ചു. ത​യ്യി​ൽ സ്വ​ദേ​ശി​യും ബം​ഗ​ളൂ​രു ഫൈ​ൻ​ഫെ​യ​ർ ഗാ​ർ​മെ​ന്‍റ്സി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യി വി​ൽ​ഫ്ര​ഡ് ജോ​സാ​ണ് (25) മ​രി​ച്ച​ത്. ത​യ്യി​ൽ മൈ​താ​ന​പ്പ​ള്ളി ജോ​സ്‌​വി​ല്ല​യി​ൽ ജോ​യ്സ​ൺ ഫെ​ർ​ണാ​ണ്ട​സ്-​ഷെ​റി​ന​സ് ബീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ ബം​ഗ​ളൂ​രു ലേ​ബ​ർ ഓ​ഫീ​സി​ന് സ​മീ​പം വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ക​ന്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്കാ​യി ലേ​ബ​ർ ഓ​ഫീ​സി​ലെ​ത്തി തി​രി​ച്ചു​പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വി​ൽ​ഫ്ര​ഡി​നെ ഉ​ട​ൻ നിം​ഹാ​ൻ​സ് ആ​സ്പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്കു തെ​റി​ച്ച​വീ​ണ വി​ൽ​ഫ്ര​ഡി​ന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ത​യ്യി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. സ​ഹോ​ദ​രി: വി​ന്നി​ഫ്ര​ഡ് (ന​ഴ്സ്, ക​ണ്ണൂ​ർ ധ​ന​ല​ക്ഷ്മി ഹോ​സ്പി​റ്റ​ൽ).